സം​സ്ഥാ​ന​പാ​ത​യി​ൽ ക​ന്നു​കാ​ലി​ശ​ല്യം രൂ​ക്ഷം; മു​ന്നി​ൽ ഏ​തു നി​മി​ഷ​വും അ​പ​ക​ടം; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ – എ​രു​മേ​ലി സം​സ്ഥാ​ന​പാ​ത​യി​ൽ അ​മ​രാ​വ​തി​ക്കു സ​മീ​പം ക​ന്നു​കാ​ലി​ശ​ല്യം രൂ​ക്ഷം. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് മു​ണ്ട​ക്ക​യം -എ​രു​മേ​ലി റോ​ഡ്. ഇ​തി​ൽ ക​രി​നി​ലം മു​ത​ൽ അ​മ​രാ​വ​തി വ​രെ​യു​ള്ള റോ​ഡി​ലാ​ണ് ക​ന്നു​കാ​ലി​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത്.

ഹാ​രി​സ​ൺ മ​ല​യാ​ളം എ​സ്റ്റേ​റ്റി​ൽ മേ​യാ​നാ​യി തു​റ​ന്നു വി​ടു​ന്ന ക​ന്നു​കാ​ലി​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്. അ​മ​രാ​വ​തി​ക്കും പു​ലി​ക്കു​ന്നി​നു​മി​ട​യി​ൽ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും കൊ​ടും വ​ള​വും കു​ത്തി​റ​ക്ക​വു​മാ​ണ്.വ​ള​വു തി​രി​ഞ്ഞു​വ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് റോ​ഡി​ൽ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​വ​യി​ൽ വാ​ഹ​ന​മി​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ട​ന്ന് ബ്രേ​ക്ക് പി​ടി​ക്കു​ന്ന​തും വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്നു​ണ്ട്. ‌

വ​ള​വു​ക​ൾ കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചും നി​യ​ന്ത്ര​ണം തെ​റ്റി​യും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വ സം​ഭ​വ​മാ​ണ്. ഇ​തോ​ടൊ​പ്പം ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ലേ​ക്ക് നി​ൽ​ക്കു​ന്ന​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ക്കും.മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്തും എ​ല്ലാ മ​ല​യാ​ളം മാ​സം ഒ​ന്നാം തീ​യ​തി​ക​ളി​ലും ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത കൂ​ടി​യാ​ണി​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് കൂ​ടു​ത​ലും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

റോ​ഡി​ൽ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ്.മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞു​മു​ള്ള രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലേ​ക്കു ക​യ​റി​ക്കി​ട​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ത്ത​ര​ത്തി​ൽ പൊ​തു​നി​ര​ത്തി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന ആ​ടു​മാ​ടു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​മാ​ന​മാ​യ രീ​തി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​കും വി​ധം പൊ​തു നി​ര​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ക​യും ഉ​ട​മ​സ്ഥ​ർ എ​ത്തു​മ്പോ​ൾ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​യ​തി​നു ശേ​ഷം ഇ​വ​യെ തി​രി​ച്ചു ന​ൽ​കു​ക​യും ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment