അറ്റ്ലാന്റ: വിജയം സ്വപ്നം കണ്ട ഈജിപ്തിനു മേൽ അവസാന നിമിഷം തീകോരിയിട്ട് അർജന്റീനയുടെ പെരുങ്കളിയാട്ടം. ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പുറത്താകലിന്റെ വക്കിൽ നിന്ന് അപാരകുതിപ്പ് നടത്തി അർജന്റീന ക്വാർട്ടറിൽ കടന്നു. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 9.30ന് യുഎസിലെ അറ്റ്ലാന്റ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-ഈജിപ്ത് മത്സരം 79-ാം മിനിറ്റ് വരെ അർജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു.
അത്യന്തം സംഭവബഹുലമായ മത്സരം കാണാൻ 68,239 പേരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്. രണ്ടുഗോളുകൾക്ക് പിറകിൽ നിന്ന ശേഷം മഹത്തായ കുതിപ്പ് നടത്തി അവസാനനിമിഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ഈജിപ്തിന് മേൽ ആധിപത്യം സ്ഥാപിച്ചത്. മറുവശത്ത് നില ഭദ്രമാക്കി വിജയം ഉറപ്പിച്ച ഈജിപ്തിന് അവസാന നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല.
നിലവിലെ ചാന്പ്യൻമാരായ അർജന്റീനക്കെതിരേ വ്യക്തമായ പ്ലാനോടെയാണ് ഈജിപ്ത് ഇറങ്ങിയത്. ഇത് സാധ്യമാവുകയും ചെയ്തു. കളിയുടെ 15 -ാംമിനിറ്റിൽ തന്നെ അവർ ലക്ഷ്യം കണ്ടു. യാസർ ഇബ്രാഹിമിലൂടെ ഈജിപ്ത് മുന്നിലെത്തി. 1-0. സമ്മർദത്തിലായ അർജന്റീന തിരിച്ചടിക്കാൻ ശ്രമിക്കുന്നതിനിടെ 19-ാം മിനിറ്റിൽ ടാഗ്ലിയാഫിക്കോയെ ബോക്സിൽ തള്ളിയിട്ടതിന് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.
എന്നാൽ കിക്കെടുത്ത ലയണൽ മെസി അവസരം തുലക്കുന്നതാണ് കണ്ടത്.2-2 എന്ന രീതിയിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കുമെന്ന് തോന്നിച്ച നിമിഷത്തിൽ 92-ാംമിനിറ്റിൽ അർജന്റീന വിജയഗോൾ നേടി. മനോഹരമായ ഹെഡറിലൂടെ എൻസോ ഫെർണാണ്ടസ് പന്ത് വലയിലെത്തിച്ചു. 3-2.
