കൗ​ണ്ട​ർ ടി​ക്ക​റ്റി​ല്ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാം; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കൗ​ണ്ട​ർ ടി​ക്ക​റ്റു​ക​ൾ അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടി​ലോ സ്റ്റേ​ഷ​നി​ലോ മ​റ​ന്നു​വെ​യ്ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. യാ​ത്രാ​വേ​ള​യി​ൽ ടി​ക്ക​റ്റ് കൈ​വ​ശ​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും, ഇ​തി​നാ​യി റെ​യി​ൽ​വേ നി​യ​മ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ റെ​യി​ൽ​വേ ഭ​ര​ണ​കൂ​ടം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം റി​സ​ർ​വ് ചെ​യ്ത ഒ​റി​ജി​ന​ൽ കൗ​ണ്ട​ർ ടി​ക്ക​റ്റ് വീ​ട്ടി​ൽ മ​റ​ന്നു​വ​ച്ച യാ​ത്ര​ക്കാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത പ്ര​തി​നി​ധി​ക്കോ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ സ​മീ​പി​ച്ച് ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​വു​ന്ന​താ​ണ്.സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഈ ​ടി​ക്ക​റ്റ് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം, ട്രെ​യി​ൻ റൂ​ട്ടി​ലു​ള്ള വ​രാ​നി​രി​ക്കു​ന്ന അ​ടു​ത്ത സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഈ ​ഔ​ദ്യോ​ഗി​ക വി​വ​രം കൈ​മാ​റും.

ഈ ​സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് യാ​തൊ​രു​വി​ധ പി​ഴ​യോ ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​ല്ലാ​തെ യാ​ത്ര തു​ട​രാ​ൻ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സൗ​ക​ര്യ​മൊ​രു​ക്കും.റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ വ​ഴി നേ​രി​ട്ട് ന​ൽ​കു​ന്ന യ​ഥാ​ർ​ഥ ടി​ക്ക​റ്റു​ക​ൾ​ക്ക് മാ​ത്ര​മേ ഈ ​ആ​നു​കൂ​ല്യം ക​ർ​ശ​ന​മാ​യി ല​ഭ്യ​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. ഐ​ആ​ർ​സി​ടി​സി വ​ഴി ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യു​ന്ന ഇ-​ടി​ക്ക​റ്റു​ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.
കൗ​ണ്ട​ർ ടി​ക്ക​റ്റ് കൈ​യി​ലെ​ടു​ക്കാ​ൻ മ​റ​ന്ന കാ​ര്യം യാ​ത്ര​ക്കാ​ർ മ​ന​സി​ലാ​ക്കു​ന്ന നി​മി​ഷം ത​ന്നെ ട്രെ​യി​നി​ലു​ള്ള ടി​ക്ക​റ്റ് എ​ക്സാ​മി​ന​റെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. അ​തോ​ടൊ​പ്പം ത​ന്നെ, ട്രെ​യി​ൻ പു​റ​പ്പെ​ട്ട സ്റ്റേ​ഷ​നി​ൽ ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ വീ​ട്ടി​ലു​ള്ള​വ​രു​മാ​യി ഉ​ട​ൻ ബ​ന്ധ​പ്പെ​ട​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

യാ​ത്ര​ക്കാ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 139 എ​ന്ന ഔ​ദ്യോ​ഗി​ക റെ​യി​ൽ​വേ ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ റെ​യി​ൽ​വേ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും, എ​ങ്കി​ലും യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ടി​ക്ക​റ്റു​ക​ളും മ​റ്റ് യാ​ത്രാ രേ​ഖ​ക​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment