ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് 4,000 കോ​ടി​യി​ല​ധി​കം രൂ​പ


പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി ‘ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു.2022 മു​ത​ൽ 2026 മെ​യ് വ​രെ​യു​ള്ള നാ​ല് വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ മാ​ത്രം രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് 4,057.7 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​മാ​യ​ത്.

ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം 2,97,727 പ​രാ​തി​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ സൈ​ബ​ർ സെ​ല്ലു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ത​ട്ടി​പ്പു​കാ​ർ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഭ​യം ജ​നി​പ്പി​ച്ചാ​ണ് നി​ര​പ​രാ​ധി​ക​ളാ​യ ആ​ളു​ക​ളി​ൽ നി​ന്ന് വ​ലി​യ തു​ക​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന​ത്.

സി​ബി​ഐ​യും ഇ​ഡി​യും ച​മ​ഞ്ഞ് ത​ട്ടി​പ്പ്; 2024-ൽ ​ പ​രാ​തി​ക​ളി​ൽ വ​ൻ വ​ർ​ധ​ന
സി​ബി​ഐ, എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി), ആ​ർ​ബി​ഐ അ​ല്ലെ​ങ്കി​ൽ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ പ്ര​മു​ഖ ഏ​ജ​ൻ​സി​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ പാ​ർ​സ​ലു​ക​ൾ അ​യ​യ്ക്ക​ൽ തു​ട​ങ്ങി​യ വ​ലി​യ അ​ഴി​മ​തി​ക​ളി​ൽ ഇ​ര​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് കെ​ണി​യി​ലാ​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക ‘വെ​രി​ഫി​ക്കേ​ഷ​ൻ, ക്ലി​യ​റ​ൻ​സ്’ എ​ന്നി​വ​യു​ടെ പേ​രി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വീ​ഡി​യോ കോ​ളു​ക​ളി​ൽ തു​ട​രാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ഒ​ടു​വി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം മു​ഴു​വ​ൻ ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി.

ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024-ലാ​ണ് ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ആ ​വ​ർ​ഷം മാ​ത്രം 1,23,672 പ​രാ​തി​ക​ളി​ലാ​യി 1,935.5 കോ​ടി രൂ​പ ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് 2026-ന്‍റെ ​ആ​ദ്യ അ​ഞ്ച് മാ​സ​ങ്ങ​ളി​ൽ മാ​ത്രം 15,215 പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ക​യും 481.1 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​യ​മ​ത്തി​ൽ”ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ ഇ​ല്ല;ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം
ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലോ രാ​ജ്യ​ത്തെ മ​റ്റേ​തെ​ങ്കി​ലും നി​യ​മ​പ​ര​മാ​യ ച​ട്ട​ങ്ങ​ളി​ലോ ‘ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്’ എ​ന്നൊ​രു സം​വി​ധാ​ന​മി​ല്ലെ​ന്ന് മു​ൻ ദി​ല്ലി ജ​ഡ്ജി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വി​ദ​ഗ്‌​ധ​രും അ​ധി​കൃ​ത​രും ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ ഫോ​ൺ കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണ്.

ഇ​ത്ത​രം കെ​ണി​ക​ളി​ൽ അ​ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഡി​ജി​റ്റ​ൽ ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ വ​ഴ​ങ്ങി പ​ണം കൈ​മാ​റ​രു​തെ​ന്നും, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു. അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളു​മാ​യി ഒ​ടി​പി, ബാ​ങ്ക് വി​വ​ര​ങ്ങ​ൾ, മ​റ്റ് സു​പ്ര​ധാ​ന വ്യ​ക്തി​ഗ​ത രേ​ഖ​ക​ൾ എ​ന്നി​വ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​ങ്കു​വ​യ്ക്ക​രു​ത്.

സം​ശ​യാ​സ്പ​ദ​മാ​യ കോ​ളു​ക​ൾ ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​യാ​ൽ ഒ​ട്ടും സ​മ​യം ക​ള​യാ​തെ നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടിം​ഗ് പോ​ർ​ട്ട​ലി​ലോ സൈ​ബ​ർ ക്രൈം ​ഹെ​ൽ​പ്പ് ലൈ​നി​ലോ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment