ടെ​ലി​വി​ഷ​ൻ താ​രം പോ​ക്സോ കേ​സി​ൽ പി​ടി​യി​ൽ

മും​ബൈ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ടെ​ലി​വി​ഷ​ൻ താ​രം രോ​ഹി​ത് ച​ന്ദേ​ൽ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ ഘ​ട്‌​കോ​പ​ര്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദ​ഹി​സ​റി​ലെ വ​സ​തി​യി​ല്‍ നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും എ​തി​ര്‍​ത്തി​ട്ടും ഇ​യാ​ൾ ഫോ​ണി​ലൂ​ടെ ശ​ല്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ജൂ​ലൈ അ​ഞ്ചി​ന് രോ​ഹി​ത് ച​ന്ദേ​ൽ കു​ട്ടി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തു​ക​യും ത​ട​ഞ്ഞ് നി​ര്‍​ത്തി കു​ട്ടി​യു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ അ​സ​ഭ്യം പ​റ​യു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment