വി​ജ​യ്‌​ക്ക് തി​രി​ച്ച​ടി; പെ​ര​മ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി

ചെ​ന്നൈ: പെ​ര​മ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ ആ​വ​ശ്യം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​ര​സി​ച്ചു. പെ​ര​മ്പൂ​രി​ലെ വോ​ട്ട​റാ​യ എ​സ്. ദി​നേ​ശ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ചാ​ര​ണ​യ്ക്ക് അ​ർ​ഹ​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​ജ​യ്‌​ക്കെ​തി​രെ ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വി​ചാ​ര​ണ​യി​ലൂ​ടെ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്‌​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചെ​ന്നും ചി​ല വി​വ​ര​ങ്ങ​ൾ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ദി​നേ​ശി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. 2026 ജ​നു​വ​രി​യി​ൽ പ​ൻ​രു​ട്ടി​യി​ൽ 30 കോ​ടി രൂ​പ​യ്ക്ക് മൂ​ന്ന് ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​തും തൊ​ട്ട​ടു​ത്ത മാ​സം പാ​ടി​യി​ലെ വാ​ണി​ജ്യ വ​സ്തു 35 കോ​ടി രൂ​പ​യ്ക്ക് വി​റ്റ​തും വി​ജ​യ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം.

കൊ​ടൈ​ക്ക​നാ​ലി​ൽ കാ​ർ​ഷി​ക ഭൂ​മി​യാ​യി വി​ജ​യ് രേ​ഖ​പ്പെ​ടു​ത്തി​യ 50 സെ​ന്‍റ് സ്ഥ​ലം റ​വ​ന്യൂ രേ​ഖ​ക​ളി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യാ​യാ​ണ് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സ്വ​ത്ത് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​ത് വോ​ട്ട​ർ​മാ​ർ​ക്ക് അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തെ നി​ഷേ​ധി​ക്കു​ന്ന​താ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച വി​ജ​യ് കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ത​ക​ൾ ഹ​ർ​ജി​യി​ലി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

2026 ഏ​പ്രി​ലി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​ര​മ്പൂ​രി​ൽ നി​ന്ന് 1,20,365 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യ് വി​ജ​യി​ച്ച​ത്. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ചി​രു​ന്ന വി​ജ​യ് പെ​ര​മ്പൂ​ർ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ആ ​മ​ണ്ഡ​ലം ഒ​ഴി​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment