കൊ​റി​യ​യി​ൽ ഇ​ല്ലാ​ത്ത ആ ​ശീ​ലം, തി​യ​റ്റ​റി​ൽ പെ​ട്ടെ​ന്ന് ക​ർ​ട്ട​ൻ വീ​ണു ലൈ​റ്റ് തെ​ളി​ഞ്ഞു, ഇ​ന്ത്യ​യി​ലെ ആ ​പ​തി​വ് ക​ണ്ട് അ​മ്പ​ര​ന്നു;​ഒ​ടു​വി​ൽ ഫാ​നാ​യി മാ​റി കൊ​റി​യ​ൻ യു​വ​തി

ഇ​ന്ത്യ​യി​ലെ​ത്തി​യ ശേ​ഷം ത​നി​ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ‘ക​ൾ​ച്ച​റ​ൽ ഷോ​ക്ക്’ ഭ​ക്ഷ​ണ​ത്തി​ലോ ഗ​താ​ഗ​ത​ത്തി​ലോ അ​ല്ല, മ​റി​ച്ച് ഇ​വി​ടു​ത്തെ സി​നി​മാ തി​യ​റ്റ​റു​ക​ളി​ലാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ദ​ക്ഷി​ണ കൊ​റി​യ​ൻ യു​വ​തി. ചെ​ന്നൈ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ജ​ങ് ഏ ​എ​ന്ന യു​വ​തി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ചെ​ന്നൈ​യി​ലെ ഒ​രു മ​ൾ​ട്ടി​പ്ല​ക്സി​ൽ സി​നി​മ കാ​ണാ​ൻ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് ജ​ങ് ഏ ​പ​ങ്കു​വെ​ച്ച​ത്. തി​യ​റ്റ​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ, പോ​പ്കോ​ൺ കൗ​ണ്ട​ർ, സീ​റ്റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ദ​ക്ഷി​ണ കൊ​റി​യ​യി​ലെ തി​യ​റ്റ​റു​ക​ൾ​ക്ക് സ​മാ​ന​മാ​യി​രു​ന്നെ​ന്ന് ജ​ങ് ഏ ​പ​റ​യു​ന്നു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് തു​ട​ക്ക​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യി തോ​ന്നി​യ​ത്. എ​ന്നാ​ൽ സി​നി​മ പ​കു​തി​യാ​യ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു.

സി​നി​മ ആ​സ്വ​ദി​ച്ച് ക​ണ്ടു​കൊ​ണ്ടി​രി​ക്കെ പെ​ട്ടെ​ന്ന് സ്ക്രീ​ൻ ഇ​രു​ണ്ടു​പോ​വു​ക​യും തി​യ​റ്റ​റി​ലെ ലൈ​റ്റു​ക​ൾ തെ​ളി​യു​ക​യും ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ സീ​റ്റു​ക​ളി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് പു​റ​ത്തേ​ക്ക് ന​ട​ക്കാ​ൻ തു​ട​ങ്ങി. എ​ന്തോ വ​ലി​യ അ​പ​ക​ടം സം​ഭ​വി​ച്ചെ​ന്നോ അ​ല്ലെ​ങ്കി​ൽ തി​യ​റ്റ​റി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നോ ക​രു​തി താ​ൻ ഭ​യ​ന്നു​പോ​യെ​ന്ന് ജ​ങ് ഏ ​പ​റ​യു​ന്നു.

എ​ന്നാ​ൽ, അ​ത് ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ തി​യ​റ്റ​ർ ശീ​ല​മാ​യ ഇ​ന്‍റ​ർ​മി​ഷ​ൻ ആ​ണെ​ന്ന് പി​ന്നീ​ട് മാ​ത്ര​മാ​ണ് മ​ന​സി​ലാ​യ​തെ​ന്നും ജ​ങ് ഏ ​വ്യ​ക്ത​മാ​ക്കു​ന്നു. “ദ​ക്ഷി​ണ കൊ​റി​യ​യി​ൽ എ​ത്ര മ​ണി​ക്കൂ​ർ നീ​ള​മു​ള്ള സി​നി​മ​യാ​ണെ​ങ്കി​ലും ഇ​ട​വേ​ള​ക​ൾ ഉ​ണ്ടാ​കാ​റി​ല്ല. ആ​ർ​ക്കെ​ങ്കി​ലും ബാ​ത്ത്റൂ​മി​ൽ പോ​ക​ണ​മെ​ങ്കി​ൽ അ​വ​ർ സി​നി​മ ന​ട​ക്കു​മ്പോ​ൾ ത​ന്നെ ആ​രു​മ​റി​യാ​തെ പു​റ​ത്തു​പോ​യി വ​രി​ക​യാ​ണ് പ​തി​വ്.

ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ തി​ക​ച്ചും വി​ചി​ത്ര​മാ​യി തോ​ന്നി​യെ​ങ്കി​ലും, ഇ​പ്പോ​ൾ ഈ ​ഇ​ട​വേ​ള സം​വി​ധാ​ന​ത്തെ താ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ജ​ങ് ഏ ​പ​റ​യു​ന്നു. സി​നി​മ​യ്ക്കി​ട​യി​ൽ ല​ഭി​ക്കു​ന്ന ഈ ​ചെ​റി​യ ബ്രേ​ക്ക് ശ​രീ​ര​മൊ​ന്ന് നി​വ​ർ​ത്താ​നും, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ വാ​ങ്ങാ​നും, മ​ന​സ്സൊ​ന്ന് ശാ​ന്ത​മാ​ക്കാ​നും ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ തി​യ​റ്റ​ർ രീ​തി​യാ​ണ് കൊ​റി​യ​യി​ലേ​തി​നേ​ക്കാ​ൾ മി​ക​ച്ച​തെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഈ ​വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ഥ​യു​ടെ ഗ​തി കൂ​ടു​ത​ൽ ആ​സ്വ​ദി​ക്കാ​നും സി​നി​മ​യെ അ​ടു​ത്ത​റി​യാ​നും ഇ​ത്ത​രം ഇ​ട​വേ​ള​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment