ഏ​യ് ഓ​ട്ടോ​യും കി​ഴ​ക്കു​ണ​രും പ​ക്ഷി​യും എ​ന്‍റെ മാ​ന​റി​സം വ​ച്ചെ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെന്ന് ഉർവശി

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ​യെ​ല്ലാം ഒ​പ്പം അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ഒ​രു​വി​ധം ന​ല്ല ക്യാ​ര​ക്ടേ​ഴ്സ് ഒ​ക്കെ ത​ന്നെ​യാ​ണ് എ​നി​ക്ക് ത​ന്ന​ത്. പ​ക്ഷേ എ​ന്നെ വ​ള​രെ പേ​ഴ്സ​ണ​ൽ ആ​യി​ട്ട് അ​റി​യു​ക​യും എ​ന്നെ ആ​ലോ​ചി​ച്ച് ക്യാ​ര​ക്ടേ​ഴ്സ് എ​ഴു​തു​ക​യും ചെ​യ്തി​ട്ടു​ള്ള ഒ​രു ഡ​യ​റ​ക്ട​ർ അ​ത് വേ​ണു നാ​ഗ​വ​ള്ളി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ ചെ​റു​പ്പം മു​ത​ല എ​ന്നെ അ​റി​യാ​മാ​യി​രു​ന്നു.

എ​ന്‍റെ മാ​ന​റി​സം വ​ച്ചാ​ണ് അ​ദ്ദേ​ഹം പ​ല ക്യാ​ര​ക്ടേ​ഴ്സും എ​ഴു​തി​യി​ട്ടു​ള്ള​ത്. ഏ​യ് ഓ​ട്ടോ​യും കി​ഴ​ക്കു​ണ​രും പ​ക്ഷി​യും ഞാ​ൻ ചെ​യ്ത​ത​ല്ല. പ​ക്ഷെ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പോ​ലും എ​ന്നെ മ​ന​സി​ൽ ക​ണ്ട് എ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. അ​തു​പോ​ലെ സ​ത്യേ​ട്ട​ന്‍റെ സി​നി​മ​ക​ൾ.

മ​റ്റാ​രും കാ​ണാ​ത്ത പ്ര​ത്യേ​ക ക്വാ​ളി​റ്റി ഒ​ക്കെ സ​ത്യേ​ട്ട​ൻ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി ക​ണ്ട് ചെ​യ്തു. ത​ല​യ​ണ മ​ന്ത്രം ആ​യാ​ലും പൊ​ന്മു​ട്ട​യി​ടു​ന്ന താ​റാ​വാ​യാ​ലും ആ ​ക്യാ​ര​ക്ടേ​ഴ്സി​നെ അ​ങ്ങ​നെ ത​ന്നെ ചെ​യ്യും. ഒ​ട്ടും നെ​ഗ​റ്റീ​വ് തോ​ന്നാ​തെ അ​ങ്ങ​നെ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഒ​രു ഡ​യ​റ​ക്ട​ർ ആ​ണ് അ​ദ്ദേ​ഹം. -ഉ​ർ​വ​ശി

Related posts

Leave a Comment