ഡി​ജി​റ്റ​ല്‍ ആ​സ​ക്തി​ക്ക് ശ​മ​ന​മി​ല്ല ! ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ഡി – ​ഡാ​ഡ് സെ​ന്‍റ​റു​ക​ളി​ല്‍റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 443 കേ​സു​ക​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളി​ലും 18 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രി​ലും ക​ണ്ടു​വ​രു​ന്ന ഡി​ജി​റ്റ​ല്‍ ആ​സ​ക്തി​യി​ല്‍ നി​ന്ന് മോ​ച​നം ന​ല്‍​കാ​നാ​യി കേ​ര​ള പോ​ലീ​സ് തു​ട​ങ്ങി​യ ഡി​ജി​റ്റ​ല്‍ ഡി ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ (ഡി – ​ഡാ​ഡ് സെ​ന്‍റ​റു​ക​ള്‍) ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 443 കേ​സു​ക​ള്‍. കേ​ര​ള പോ​ലീ​സ് സോ​ഷ്യ​ല്‍ പോ​ലീ​സിം​ഗ് ഡി​വി​ഷ​ന്‍റെ 2026 ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് (83), കൊ​ല്ലം (56), കൊ​ച്ചി (53) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. തു​ട​രു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം 349 ആ​ണ്. കൗ​ണ്‍​സ​ലിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​യി 41 കേ​സു​ക​ള്‍ റ​ഫ​ര്‍ ചെ​യ്തു. 38 കേ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു. 15 കേ​സു​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ച് നി​ര്‍​ത്തി. ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 കേ​സു​ക​ളും ഡി -​ഡാ​ഡ് സെ​ന്‍റ​റു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.
കൊ​ച്ചി ആ​റ്, കാ​സ​ര്‍​ഗോ​ഡ് 3, കോ​ഴി​ക്കോ​ട് 2, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ ല​ഹ​രി​ക്കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി.

ഡി​ജി​റ്റ​ല്‍ ഇ – ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ച്ച് സു​ര​ക്ഷി​ത​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മു​ള്ള ഓ​ണ്‍​ലൈ​ന്‍ ശീ​ല​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ക യാ​ണ് ഡി ​ഡാ​ഡ് സെ​ന്‍റ​റു​ക​ളു​ടെ ല​ക്ഷ്യം. കു​ട്ടി​ക​ളി​ലെ അ​മി​ത മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗം, ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ആ​സ​ക്തി, അ​ശ്ലീ​ല സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്ക​ല്‍, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ക സ​മ​യം ചെ​ല​വ​ഴി​ക്ക​ല്‍, ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ലേ​റെ​യും.

ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത, അ​മി​ത ദേ​ഷ്യം, പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും പ​രി​ഹാ​രം ന​ല്‍​കു​ന്നു. മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ര്‍ ത​യ്യാ​റാ​ക്കി​യ ഇ​ന്റ​ര്‍​നെ​റ്റ് അ​ഡി​ക്ഷ​ന്‍ ടെ​സ്റ്റി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളി​ലെ ഡി​ജി​റ്റ​ല്‍ ആ​സ​ക്തി​യു​ടെ തോ​ത് ആ​ദ്യം ക​ണ്ടെ​ത്തും. കു​ട്ടി​ക​ള്‍ ഇ​തി​ല്‍​നി​ന്ന് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തു​ക​ട​ക്കു​ന്ന​തു​വ​രെ തെ​റാ​പ്പി​യും കൗ​ണ്‍​സ​ലിം​ഗും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി തു​ട​രും.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment