ടി.​ജി. മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്; എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ്

കൊ​ച്ചി: ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ത​റി​ലെ വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​നെ​തി​രെ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ആ​ര്‍​എ​സ്എ​സ് നേ​താ​വ് ടി.​ജി. മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ 20 എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്. നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ല്‍, മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ​ത​ട​സ​മു​ണ്ടാ​ക്കി അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ലാ​ണ് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ നി​ന്നും മ​ട്ടാ​ഞ്ചേ​രി​യി​ലു​ള്ള ടി.​ജി. മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. കെ.​ആ​ര്‍. റെ​നീ​ഷ്, ടി.​ടി. ജി​സ്‌​മോ​ന്‍, ഷി​ഫാ​സ്, ആ​ല്‍​ബി​ന്‍, നി​സാ​മു​ദീ​ന്‍, പ്ര​മേ​ഷ്, എം.​ആ​ര്‍. സു​ര്‍​ജി​ത് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 20 ഓ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വി​ദ്വേ​ഷ പ​ര​മാ​ര്‍​ശ​ത്തി​ല്‍ ടി.​ജി. മോ​ഹ​ന്‍​ദാ​സി​നെ​തി​രെ ബു​ധ​നാ​ഴ്ച പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സാ​ണ് ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്‌​മോ​ന്‍ ആ​യി​രു​ന്നു ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​ക​ളെ​ത്തി മൂ​ന്നാം ദി​വ​സ​മാ​ണ് മോ​ഹ​ന്‍​ദാ​സി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്നും പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍ ബ​ലാ​ത്സം​ഗം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് എ​ന്നു​മാ​യി​രു​ന്നു യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മോ​ഹ​ന്‍​ദാ​സ് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

Related posts

Leave a Comment