പി​എ​സ് സി ​പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും; പി​എ​സ്‌സി ​ന​ട​ത്തി​യ 90 പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ചു പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും. ഈ ​ആ​ഴ്ച എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ലേ​ക്ക് ന​ട​ന്ന നി​യ​മ​ന പ​രീ​ക്ഷ​യി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഈ ​എ​ഫ്‌​ഐ​റി​ല്‍ ആ​രു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന​വ​രു​ടെ പേ​രുവി​വ​ര​ങ്ങ​ള്‍ എ​ഫ്‌​ഐ​റി​ല്‍ ചേ​ര്‍​ക്കും. ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് നി​യ​മ​ന​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഇ​ട​ത് സം​ഘ​ട​നാ നേ​താ​വി​ന് നി​യ​മ​നം ല​ഭി​ക്കാ​ന്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല​ട​ക്കം വ​ഴി​വി​ട്ട സ​ഹാ​യം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തുനി​ന്നു ചെ​യ്തു​വെ​ന്ന് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

58 മാ​ര്‍​ക്കി​നു​ള്ള പ​ത്ത് ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഈ ​ഉ​ദ്യോ​ഗാ​ര്‍​ഥി തെ​റ്റാ​യ ഉ​ത്ത​ര​മാ​ണ് എ​ഴു​തി​യ​ത്. ചി​ല ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം എ​ഴു​തി​യി​ല്ല. 58 മാ​ര്‍​ക്ക് ഈ ​നേ​താ​വി​ന് ന​ഷ്ട​മാ​കു​മെ​ന്ന​റി​യാ​വു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റ്റ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ എ​ഴു​തി​യ പ​ത്ത് ചോ​ദ്യ​ങ്ങ​ളു​ടെ മൂ​ല്യ നി​ര്‍​ണ​യം ന​ട​ത്താ​തെ ഇ​ട​ത് സം​ഘ​ട​ന നേ​താ​വി​നെ സ​ഹാ​യി​ച്ചു​വെ​ന്നാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രെ അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് എ​സ്‌​ഐ​ടി ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ ഡി​ജി​പി ആ​രം​ഭി​ച്ചു.പി​എ​സ് സി ​ന​ട​ത്തി​യ 90 പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ചാ​ണ് എ​സ്‌​ഐ​ടി​ക്ക് നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പി​ന്നാക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റന്‍റ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ നി​യ​മ​നം, ഡി​വൈ​എ​സ്പി​മാ​രു​ടെ സ്‌​പെ​ഷ്യ​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് , കെ​എ​എ​സ് പ​രീ​ക്ഷ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ​രീ​ക്ഷ​ക​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​സ്പി. സ​ക്ക​റി​യാ മാ​ത്യു, ഡി​വൈ​എ​സ്പി. അ​ജ​യ്‌​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

  • എം.​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment