‘എ​ന്നെ​യും എ​ന്‍റെ അ​മ്മ​യെ​യും അ​വ​ര്‍ അ​ധി​ക്ഷേ​പി​ച്ചു’; അ​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ത​നി​ക്കും ത​ന്‍റെ പ​രേ​ത​യാ​യ അ​മ്മ​യ്ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ഴി​തെ​റ്റി​യ ഇ​ത്ത​രം കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​വ​രോ​ട് ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ലു​ള്ള അ​മ​ർ​ഷം ത​നി​ക്ക് മ​ന​സി​ലാ​കു​മെ​ന്നും എ​ന്നാ​ൽ ഇ​ത് യു​വാ​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ശ​രി​യാ​യ വ​ഴി​ക്ക് ന​യി​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ജ​ന്ത​ർ​മ​ന്ത​റി​ൽ വ​ച്ച് എ​നി​ക്ക് അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്കു​ക​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, എ​ന്‍റെ മ​രി​ച്ചു​പോ​യ അ​മ്മ​യെ​യും അ​വി​ടെ അ​ധി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​ന്നി​നും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല; വ​ഴി​തെ​റ്റി​യ​വ​രെ ന​മു​ക്ക് വ​ഴി​കാ​ട്ടാം,” അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​കൃ​തി​ക്കു​ട്ടി​ക​ളെ​ന്നാ​ണ് മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്. അ​വ​രെ ശി​ക്ഷി​ക്കു​ക​യോ കോ​ട​തി ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ക​യോ ചെ​യ്യു​ന്ന​ത് പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല. “ഞാ​ൻ അ​വ​രോ​ട് ക്ഷ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ളു​ക​ൾ​ക്ക് തെ​റ്റു​ക​ൾ പ​റ്റാം, എ​ന്നാ​ൽ ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ത​രം അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാം​സ്കാ​രി​ക​മാ​യി ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​താ​ണ്. വ​ഴി​തെ​റ്റി​യ ന​മ്മു​ടെ യു​വ​തീ​യു​വാ​ക്ക​ളോ​ട് ന​മ്മ​ൾ ക്ഷ​മി​ക്ക​ണം; എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി അ​വ​ർ ന​മ്മു​ടെ കു​ട്ടി​ക​ളാ​ണ്. അ​വ​ർ​ക്ക് ശ​രി​യാ​യ പാ​ത കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്,” അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment