തൊ​ഴി​ൽ സം​സ്‌​കാ​രം വ്യ​ത്യ​സ്തം, അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പ​ഠി​ച്ച 5 കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ, ലിങ്ക്ഡ്ഇൻ പോ​സ്റ്റ് വൈ​റ​ൽ

അ​മേ​രി​ക്ക​യി​ലെ തൊ​ഴി​ൽ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ചും അ​വി​ടെ നി​ന്ന് താ​ൻ പ​ഠി​ച്ച അ​ഞ്ച് പ്ര​ധാ​ന ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ഒ​രു ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ പ​ങ്കു​വെ​ച്ച ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റ് ശ്ര​ദ്ധ നേ​ടു​ന്നു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ത​നി​ക്ക് തു​ട​ക്ക​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സാം​സ്‌​കാ​രി​ക ആ​ഘാ​തം നേ​രി​ടേ​ണ്ടി വ​ന്ന​താ​യി അ​നു​ഷ്‌​ക് എ​സ് എ​ന്ന​യാ​ൾ കു​റി​ക്കു​ന്നു.

തൊ​ഴി​ലി​നോ​ടു​ള്ള സ​മീ​പ​നം, ആ​ശ​യ​വി​നി​മ​യം, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ൽ എ​ന്നി​വ​യി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ട മി​ക​ച്ച ശീ​ല​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്:

സ​മ​യ​ത്തി​നു​ള്ള കൃ​ത്യ​മാ​യ വി​ല​മ​തി​പ്പ്
അ​മേ​രി​ക്ക​യി​ൽ കൃ​ത്യ​സ​മ​യ പാ​ല​നം പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ്. യോ​ഗ​ങ്ങ​ൾ സ​മ​യ​ത്തി​ന് ആ​രം​ഭി​ക്കു​ക​യും ഡെ​ഡ്‌​ലൈ​നു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു. വൈ​കി​യെ​ത്തു​ന്ന​ത് നി​സ്സാ​ര​മാ​യി കാ​ണാ​റി​ല്ലെ​ന്നും ഇ​ത് പ​ര​സ്പ​ര വി​ശ്വാ​സം വ​ള​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

മു​ൻ​കൂ​ട്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ
ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രാ​റു​ള്ള ‘പി​ന്നീ​ട് നോ​ക്കാം’ എ​ന്ന ചി​ന്താ​ഗ​തി അ​മേ​രി​ക്ക​യി​ൽ ന​ട​പ്പി​ല്ല. യോ​ഗ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി കൃ​ത്യ​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും ചോ​ദ്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് ഉ​ത്ത​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു.

വ്യ​ക്ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ
ഓ​രോ ജോ​ലി​യും ആ​രാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ൾ ആ​രു​ടേ​താ​ണെ​ന്നും കൃ​ത്യ​മാ​യി നി​ർ​വ്വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ജോ​ലി​യി​ൽ വ്യ​ക്ത​മാ​യ അ​ക്കൗ​ണ്ട​ബി​ലി​റ്റി സൂ​ക്ഷി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

വ്യ​ക്തി​പ​ര​മ​ല്ലാ​ത്ത, കൃ​ത്യ​മാ​യ ഫീ​ഡ്‌​ബാ​ക്കു​ക​ൾ
ഒ​രാ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി, അ​വ​രു​ടെ ജോ​ലി മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഫീ​ഡ്‌​ബാ​ക്കു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​ധാ​ന​മാ​യും വ്യ​ക്തി​ഗ​ത സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ നി​ർ​മ്മാ​ണാ​ത്മ​ക വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്നു.

കൃ​ത്യ​സ​മ​യ​ത്ത് പ്ര​വൃ​ത്തി​യി​ലേ​ക്ക് ക​ട​ക്കു​ക
ഒ​രു പ​ദ്ധ​തി​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പൂ​ർ​ണ​മാ​കു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ടെ​ങ്കി​ൽ ജോ​ലി ആ​രം​ഭി​ക്കു​ക എ​ന്ന​താ​ണ് അ​വി​ടു​ത്തെ രീ​തി. പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പ്ലാ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്നു.

ഇ​തോ​ടൊ​പ്പം ഇ​ന്ത്യ​യി​ലെ തൊ​ഴി​ൽ രീ​തി​ക​ളെ​ക്കു​റി​ച്ചും അ​നു​ഷ്‌​ക് പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നും, സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റാ​നും, പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ഇ​ന്ത്യ തെ​ന്നെ പ​ഠി​പ്പി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment