മു​ത​ല​പ്പൊ​ഴി​യി​ലും പു​ല്ലു​വി​ള​യി​ലും കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വീ​ണ്ടും തെ​ര​ച്ചി​ല്‍

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ലും പു​ല്ലു​വി​ള​യി​ലും വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ഷി​ജി​നും ജോ​ണ്‍ മ​ത്യാ​സി​നും വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ വീ​ണ്ടും ആ​രം​ഭി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​റ് മ​ണി​യോ​ടെ കോ​സ്റ്റ​ല്‍ പോ​ലീ​സും കോ​സ്റ്റ് ഗാ​ര്‍​ഡും ത​ദ്ദേ​ശീ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

ഒ​ന്‍​പ​ത് ദി​വ​സ​മാ​യി​ട്ടും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ത​ല​പ്പൊ​ഴി​യി​ല്‍ നി​ന്നു കാ​ണാ​താ​യ ഷി​ജി​ന്‍റെ ഭാ​ര്യ ര​ണ്ട് കു​ട്ടി​ക​ളെ​യും കൂ​ട്ടി കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ മ​ന്ത്രി സി.​പി. ജോ​ണ്‍ ഷി​ജി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യും ഇ​ട​വ​ക വി​കാ​രി​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തി. തെ​ര​ച്ചി​ല്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.

അ​തേസ​മ​യം വി​ഴി​ഞ്ഞം പു​ല്ലു​വി​ള​യി​ല്‍ നി​ന്നു കാ​ണാ​താ​യ ജോ​ണ്‍ മ​ത്യാ​സി​നെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു​വെ​ന്നും എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ ജോ​ണ്‍ മ​ത്യാ​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് ഉ​റ​പ്പ് ന​ല്‍​കി.

  • എം. സുരേഷ്ബാബു

Related posts

Leave a Comment