സമ്പൂർണ മുലയൂട്ടൽ
കുഞ്ഞിന് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുക. മറ്റു ദ്രാവകങ്ങളോ ഭക്ഷണങ്ങളോ കൂടാതെ ആദ്യത്തെ ആറുമാസം അമ്മയുടെ മുലപ്പാൽ മാത്രം. ഇത് ജീവിതകാലം മുഴുവനും കുഞ്ഞിന് ആരോഗ്യത്തിന്റെ അടിത്തറ പാകും.
അമ്മയ്ക്കുള്ള നേട്ടങ്ങൾ
- കുഞ്ഞുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുന്നു.
- സ്തനാർബുദത്തിനും ഗർഭാശയ അർബുദത്തിനുമുള്ള സാധ്യതകൾ കുറയ്ക്കുന്നു.
- അമ്മയുടെ ശരീരഭാരം വേഗം പുർവസ്ഥിതിയിലെത്തിക്കു ന്നു, അമിതവണ്ണത്തിനുള്ള സാധ്യതകൾ കുറയ്ക്കുന്നു.
കുഞ്ഞിനുള്ള നേട്ടങ്ങൾ
- മുലപ്പാൽ സമ്പൂർണ പോഷകാഹാരം
- രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു.
- ശരീരോഷ്മാവ് സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്നു.
- ഭാവിയിൽ അമിതവണ്ണം, അലർജികൾ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുന്നു.
തെറ്റിദ്ധാരണകളും വസ്തുതകളും
തെറ്റിദ്ധാരണ
അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിൽ മുലയൂട്ടേണ്ട ആവശ്യമില്ല.
ശരിയായ വസ്തുത
അമ്മയ്ക്ക് മുലപ്പാൽ കുറവാണെങ്കിലും അത് കുഞ്ഞിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മുലപ്പാൽ കൂട്ടുന്നതിന്
കൂടെക്കൂടെയുള്ള മുലയൂട്ടൽ, മുലയൂട്ടുമ്പോൾ കുഞ്ഞിനെ ശരിയായി പിടിക്കുക, ശരിയായ മാനസിക പിന്തുണ എന്നിവ മുലപ്പാൽ കൂട്ടുന്നതിന് സഹായിക്കുന്നു.
എപ്പോഴാണ്, എത്ര കാലത്തേക്കാണ് മുലയൂട്ടേണ്ടത്?
- പ്രസവത്തിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ
- ആദ്യത്തെ ആറുമാസം മറ്റു ദ്രാവകങ്ങളോ ഭക്ഷണങ്ങളോ നൽകരുത്.
- കുഞ്ഞിന് ചുരുങ്ങിയത് 2 വയസാകുന്നതു വരെയെങ്കിലും മുലയൂട്ടൽ തുടരണം
വിവരങ്ങൾ- ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേരള സർക്കാർ
