21 വ​ർ​ഷം മു​മ്പ് ന​ൽ​കി​യ ഉ​പ​ദേ​ശം ഇ​ന്നും മ​ന​സി​ൽ: പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​നെ ക​ണ്ട് വി​കാ​രാ​ധീ​ന​നാ​യി ശ​ന്ത​നു ദേ​ശ്പാ​ണ്ഡെ; വൈ​കാ​രി​ക​മാ​യ വീ​ഡി​യോ വൈ​റ​ൽ

ബോം​ബെ ഷേ​വിം​ഗ് ക​മ്പ​നി സ്ഥാ​പ​ക​ൻ ശ​ന്ത​നു ദേ​ശ്പാ​ണ്ഡെ 21 വ​ർ​ഷ​ത്തി​നു​ശേ​ഷം ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നെ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച‍​യാ​കു​ന്ന​ത്. ലി​ങ്ക്ഡ്ഇ​നി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ലൂ​ടെ​യാ​ണ് ശ​ന്ത​നു ഈ ​വൈ​കാ​രി​ക അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. 2005ൽ ​ഐ​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം വ​ന്ന സ​മ​യ​ത്തു​ണ്ടാ​യ ഒ​രു സം​ഭ​വ​മാ​ണ് അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്ത​ത്.

2005ൽ ​ഐ​ഐ​ടി പ​രീ​ക്ഷാ​ഫ​ലം വ​ന്ന​പ്പോ​ൾ ആ​ദ്യം വി​ളി​ച്ച​ത് കോ​ട്ട​യി​ൽ ത​ന്നെ പ​ഠി​പ്പി​ച്ചി​രു​ന്ന ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യ ജെ​ജെ സാ​റി​നെ​യാ​യി​രു​ന്നു​വെ​ന്ന് ശ​ന്ത​നു പ​റ​യു​ന്നു. അ​ന്ന് ഏ​റെ നി​രാ​ശ​യി​ലാ​യി​രു​ന്ന ത​ന്നെ ആ​ശ്വ​സി​പ്പി​ച്ച​ത് അ​ധ്യാ​പ​ക​ന്‍റെ വാ​ക്കു​ക​ളാ​യി​രു​ന്നു.

‘ഇ​ന്ന് നി​ങ്ങ​ൾ​ക്ക് ഈ ​കാ​ര്യം വ​ള​രെ വ​ലു​താ​യി തോ​ന്നു​ന്നു​ണ്ടാ​കും. പ​ക്ഷേ ജീ​വി​ത​ത്തി​ൽ നി​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ചെ​യ്യു​ക, ബാ​ക്കി​യെ​ല്ലാം മ​റ​ക്കു​ക. എ​ല്ലാം ന​ന്നാ​യി വ​രും’ എ​ന്നാ​യി​രു​ന്നു അ​ധ്യാ​പ​ക​ന്‍റെ ഉ​പ​ദേ​ശം.

ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും ആ ​വാ​ക്കു​ക​ൾ മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്നു​വെ​ന്നും ശ​ന്ത​നു പ​റ​യു​ന്നു.21 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​തേ ശ​ബ്ദം വീ​ണ്ടും കേ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​ന്ന​ത്തെ ആ 18​കാ​ര​നാ​യി വീ​ണ്ടും മാ​റി. ‘ജെ​ജെ സ​ർ’ എ​ന്ന് സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​നെ ക​ണ്ട​പ്പോ​ൾ പ​ഴ​യ വി​ദ്യാ​ർ​ഥി ഓ​ർ​മ​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment