75കാ​രി​യാ​യ അ​മ്മ​യോ​ട് ക്രൂ​ര​ത: മ​ക​ൻ ത​ല​മു​ടി​യി​ൽ പി​ടി​ച്ച് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ 75 വ​യ​സ്സു​ള്ള വൃ​ദ്ധ​യാ​യ അ​മ്മ​യെ മ​ക​ൻ അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും തെ​രു​വി​ൽ ത​ല​മു​ടി​ക്ക് പി​ടി​ച്ച് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വം വ​ൻ ജ​ന​രോ​ഷ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ന്നു. ഈ ​അ​ക്ര​മ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

രാ​ഞ്ചി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ശോ​ക് വി​ഹാ​ർ കോ​ള​നി​യി​ലാ​ണ് മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഈ ​സം​ഭ​വം ന​ട​ന്ന​ത്. മി​ത്ര വി​ശ്വ​ക​ർ​മ്മ എ​ന്ന വ​യോ​ധി​ക ഭ​യ​ന്നോ​ടു​മ്പോ​ൾ, ഇ​വ​രു​ടെ മ​ക​നാ​യ രാ​ജു വി​ശ്വ​ക​ർ​മ്മ പി​ന്നാ​ലെ​യെ​ത്തി വ​ഴി​യി​ൽ വെ​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ ത​ല​മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച ഇ​യാ​ൾ, വ​ഴി​യാ​ത്ര​ക്കാ​ർ നോ​ക്കി​നി​ൽ​ക്കെ ഒ​ന്നി​ല​ധി​കം ത​വ​ണ ക്രൂ​ര​മാ​യി ത​ല്ലു​ക​യും ചെ​യ്തു.

പ്ര​തി​യാ​യ രാ​ജു വി​ശ്വ​ക​ർ​മ്മ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ലും നാ​ട്ടി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​യാ​ളാ​ണെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ദി​വ​സ​വും മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ അ​മ്മ​യെ മ​ർ​ദ്ദി​ക്കു​ക​യും തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച അ​യ​ൽ​ക്കാ​രെ ഇ​യാ​ൾ അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പ്ര​തി​യാ​യ രാ​ജു​വി​നെ​തി​രെ മു​ൻ​പും രാ​ഞ്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ വ്യ​ക്ത​മാ​യ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും കൈ​വ​ശ​മു​ണ്ടെ​ന്നും, വ​യോ​ധി​ക​യാ​യ മാ​താ​വി​ന് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ക്ര​മ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും, സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും രാ​ഞ്ചി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് ഉ​മേ​ഷ് ഗോ​ൽ​ഹാ​നി അ​റി​യി​ച്ചു. ഒ​രു പോ​ലീ​സ് സം​ഘ​ത്തെ സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി രാ​ജു വി​ശ്വ​ക​ർ​മ്മ​യ്ക്കെ​തി​രെ ക​ർ​ശ​ന വ​കു​പ്പു​ക​ൾ ചു​മ​ത്തി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി.

 

 

Related posts

Leave a Comment