‘കെ​എ​സ്ആ​ർ​ടി​സി​യു​ടെ മി​ന്ന​ൽ, സ്വി​ഫ്റ്റ് ബ​സു​ക​ളി​ൽ സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണം’

 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ മി​ന്ന​ൽ, സ്വി​ഫ്റ്റ് ബ​സു​ക​ളി​ൽ സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ. ഇ​തു​സം​ബ​ന്ധി​ച്ച് കെ​എ​സ്‌​ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് എം​എ​ൽ​എ ക​ത്തു​ന​ൽ​കി.

രാ​ത്രി​കാ​ല​ങ്ങ​ളി​ലെ അ​തി​വേ​ഗ യാ​ത്ര​യും ദേ​ശീ​യ​പാ​ത​ക​ളി​ലെ ഗ​താ​ഗ​ത സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര​ക്കാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ പ്ര​ധാ​ന​മാ​ണെ​ന്ന് എം​എ​ൽ​എ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സു​ര​ക്ഷ മു​ൻ​നി​ർ​ത്തി എ​ല്ലാ മി​ന്ന​ൽ ബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ സീ​റ്റി​ലും പാ​സ​ഞ്ച​ർ സീ​റ്റു​ക​ളി​ലും സീ​റ്റ് ബെ​ൽ​റ്റു​ക​ൾ ഉ​റ​പ്പാ​ക്ക​ണം എ​ന്ന​താ​ണ് ക​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം. യാ​ത്ര​യി​ലു​ട​നീ​ളം ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​ത് ‌നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment