ചാടല്ലേ മോനേ! പാലത്തില്‍ നിന്നു ചാടാനൊരുങ്ങിയ യുവാവിനെ പിന്തിരിപ്പിച്ച് പൊലിസ്

തൊടുപുഴ: നഗരത്തിലെ പാലത്തില്‍ നിന്നും ചാടാനൊരുങ്ങിയ യുവാവിനെ പൊലിസ് ഇടപെട്ട് പിന്തിരിപ്പിച്ചു. തൊടുപുഴ തെക്കുംഭാഗം സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാത്രി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ മൂപ്പില്‍കടവ് പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ വിവരമറിയിച്ചു. സ്‌റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ സമാധാനിപ്പിച്ച് കൈവരിയില്‍ നിന്നും താഴെയിറക്കി.

പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളെ വിളിച്ചു വരുത്തി യുവാവിനെ ഏല്‍പ്പിക്കുകയും ചെയ്തു. ജീവനൊടുക്കാന്‍ ശ്രമിച്ചതിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു.

Related posts

Leave a Comment