പശ്ചിമ ബംഗാളിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അസ്ലം ഷെയ്ഖ് ആണ് ആലുവ റൂറൽ പോലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന മുഖ്യ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ. കഴിഞ്ഞ ഫെബ്രുവരിയിൽ തെക്കേ വാഴക്കുളത്തെ ഒരു വാടക വീട്ടിൽ നിന്ന് 51 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു.ഈ കേസിൽ അന്ന് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് മുഖ്യപ്രതിയായ അസ്ലം ഷെയ്ഖിലേക്ക് എത്തിച്ചേർന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ അസ്ലം ഷെയ്ഖ് കഴിഞ്ഞ 15 വർഷമായി കേരളത്തിലാണ് താമസിച്ച് വരുന്നത്.
കഞ്ചാവ് വേട്ടയ്ക്ക് ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടാനായി ആലുവ റൂറൽ പോലീസ് പശ്ചിമ ബംഗാളിലേക്ക് പ്രത്യേക സംഘത്തെ അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ അവിടെയെത്തി പോലീസ് പിടികൂടിയത്. പിടികൂടിയ പ്രതിയെ ട്രെയിൻ മാർഗം കേരളത്തിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
