ച​ന്ദ്ര​നി​ൽ കാ​വ​ലി​ന് ഇ​നി യ​ന്ത്ര​ശ്വാ​ന​ന്മാ​ർ: റോ​ബോ​ട്ട് നാ​യ്ക്ക​ളു​മാ​യി ചൈ​ന

മ​നു​ഷ്യ​ന്‍റെ വി​ശ്വ​സ്ത ച​ങ്ങാ​തി​യും കാ​വ​ൽ​ക്കാ​ര​നു​മാ​യ നാ​യ​യു​ടെ ദൗ​ത്യം ഇ​നി ഭൂ​മി​യു​ടെ അ​തി​രു​ക​ൾ ക​ട​ക്കു​ക​യാ​ണ്. ച​ന്ദ്ര​നി​ൽ ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന ഇ​ന്റ​ർ​നാ​ഷ​ണ​ൽ ലൂ​ണാ​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​ന്‍റെ സു​ര​ക്ഷ​യ്ക്കും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും റോ​ബോ​ട്ടി​ക് നാ​യ്ക്ക​ളെ വി​ന്യ​സി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് ചൈ​നീ​സ് ഗ​വേ​ഷ​ക​ർ.

ചൈ​ന അ​ക്കാ​ദ​മി ഓ​ഫ് സ്പേ​സ് ടെ​ക്നോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​രാ​ണ് മ​നു​ഷ്യ​ന്‍റെ ഭാ​വി ചാ​ന്ദ്ര​ദൗ​ത്യ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന ഈ ​റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്.

ച​ന്ദ്ര​നി​ൽ കാ​വ​ലും പ​ര്യ​വേ​ക്ഷ​ണ​വും

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ക​ടു​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക എ​ന്ന​താ​ണ് റോ​ബോ​ട്ടി​ക് നാ​യ്ക്ക​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല. മ​നു​ഷ്യ​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​വ​യ്ക്ക് സ്വ​യം സ​ഞ്ച​രി​ക്കാ​നും പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നും ക​ഴി​യും.

ച​ന്ദ്ര​നി​ലെ​ത്തു​ന്ന ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​പൂ​ർ​വ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ജ​ല​സാ​ന്നി​ധ്യ​വും അ​തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ണാ​യ​ക ദൗ​ത്യ​ങ്ങ​ളും യ​ന്ത്ര​ശ്വാ​ന​ന്മാ​ർ ഏ​റ്റെ​ടു​ക്കും.

പ്ര​ത്യേ​കി​ച്ച് ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വം പോ​ലു​ള്ള ദു​ർ​ഘ​ട​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ളും ഭൂ​പ്ര​ദേ​ശ​ത്തെ ത​ട​സ്സ​ങ്ങ​ളും മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താ​ൻ റോ​ബോ​ട്ടി​ക് നാ​യ്ക്ക​ൾ​ക്ക് ക​ഴി​യും. ഇ​വി​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ഗ​വേ​ഷ​ക​രി​ലേ​ക്ക് കൈ​മാ​റി സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​നും സാ​ധി​ക്കും.

മ​നു​ഷ്യ​ന് എ​ത്താ​നാ​കാ​ത്തി​ട​ത്തും ‘കാ​വ​ൽ​ക്കാ​ര​ൻ’

റോ​ബോ​ട്ടി​ക് നാ​യ്ക്ക​ളു​ടെ മ​റ്റൊ​രു പ്ര​ധാ​ന പ്ര​ത്യേ​ക​ത അ​വ​യു​ടെ സ്വ​യം​നി​യ​ന്ത്രി​ത പ്ര​വ​ർ​ത്ത​ന​ശേ​ഷി​യാ​ണ്. അ​തി​നാ​ൽ മ​നു​ഷ്യ​ർ​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തോ അ​പ​ക​ട​ക​ര​മാ​യ​തോ ആ​യ മേ​ഖ​ല​ക​ളി​ലേ​ക്കും ഇ​വ​യെ അ​യ​യ്ക്കാ​നാ​കും.

ച​ന്ദ്ര​ന്‍റെ ക​ഠി​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തെ​യും ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​കൃ​തി​യെ​യും നേ​രി​ടാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​യെ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്. ഭാ​വി​യി​ലെ ചാ​ന്ദ്ര ഗ​വേ​ഷ​ണ​ത്തി​ലും വി​ഭ​വ​ശേ​ഖ​ര​ണ​ത്തി​ലും മ​നു​ഷ്യ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

ചൈ​ന​യു​ടെ ചാ​ന്ദ്ര​സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​രു​ത്താ​യി റോ​ബോ​ട്ടു​ക​ൾ

മ​നു​ഷ്യ​ന്റെ ബ​ഹി​രാ​കാ​ശ സാ​ന്നി​ധ്യം ഭൂ​മി​യി​ൽ​നി​ന്ന് ച​ന്ദ്ര​നി​ലേ​ക്കും അ​തി​ന​പ്പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളി​ൽ റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക സ്ഥാ​ന​മാ​ണു​ള്ള​ത്.

വ​രാ​നി​രി​ക്കു​ന്ന Chang’e-7, Chang’e-8 ദൗ​ത്യ​ങ്ങ​ളി​ലൂ​ടെ ച​ന്ദ്ര​നി​ലെ വി​ഭ​വ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും റോ​ബോ​ട്ടി​ക് നി​ർ​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള അ​ടി​ത്ത​റ പാ​കു​ക​യാ​ണ് ചൈ​ന​യു​ടെ ല​ക്ഷ്യം.

ഒ​രു​കാ​ല​ത്ത് മ​നു​ഷ്യ​ന്റെ വീ​ടി​നും കൃ​ഷി​യി​ട​ത്തി​നും കാ​വ​ൽ നി​ന്നി​രു​ന്ന നാ​യ്ക്ക​ൾ ഇ​നി ച​ന്ദ്ര​ന്‍റെ മ​ണ്ണി​ലും കാ​വ​ലി​നെ​ത്തു​മെ​ന്ന​ത് ശാ​സ്ത്ര​ലോ​ക​ത്തെ കൗ​തു​ക​ക​ര​മാ​യൊ​രു കാ​ഴ്ച​യാ​ണ്. ച​ന്ദ്ര​നി​ലെ ഭാ​വി ജീ​വി​ത​ത്തി​ൽ മ​നു​ഷ്യ​ന്റെ വി​ശ്വ​സ്ത ‘കാ​വ​ൽ​ക്കാ​രാ​യി’ യ​ന്ത്ര​ശ്വാ​ന​ന്മാ​ർ മാ​റു​മോ എ​ന്ന​ത് കാ​ത്തി​രു​ന്ന് കാ​ണാം.

Related posts

Leave a Comment