മ​ട​വീ​ണും ബ​ണ്ട് ക​വി​ഞ്ഞും കൃ​ഷി​നാ​ശം; ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും

കു​മ​ര​കം: അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് കൃ​ഷി​നാ​ശം നേ​രി​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മ​ട വീ​ണും ബ​ണ്ട് ക​വി​ഞ്ഞും വെ​ള്ളം ക​യ​റി കൃ​ഷി​നാ​ശ​മു​ണ്ടാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ​കു​മാ​ർ മീ​ണ​യ്ക്കൊ​പ്പം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കു​മ​ര​കം ചീ​പ്പു​ങ്ക​ലി​ൽ​നി​ന്ന് ശി​ക്കാ​ര വ​ള്ള​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ മേ​ധാ​വി​ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു സം​ഘം പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്. പു​ഴ​ക​ളി​ൽ​നി​ന്നു​ള്ള ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ക്ക​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കു​മ​ര​കം, ആ​ർ​പ്പൂ​ക്ക​ര, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ ജ​ല​നി​ര​പ്പി​ന് മു​ക​ളി​ലേ​ക്ക് അ​ടി​ഞ്ഞു​കൂ​ടി​യ മ​ൺ​തി​ട്ട​ക​ൾ നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യം സ​ർ​ക്കാ​രി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും എ​ക്ക​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ലെ നാ​ലു​തോ​ട്, പു​ത്ത​ൻ​ക​രി, മ​ങ്ങാ​ട്ടു​കു​ഴി, നൂ​റു​പ​റ, കൊ​ടു​വ​ത്ര, മേ​നോ​ൻ​ക​രി, വി.​കെ.​വി. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. പു​ത്ത​ൻ​ക​രി​യി​ൽ മ​ട​വീ​ണ് മോ​ട്ടോ​റും മോ​ട്ടോ​ർ​പു​ര​യും ഉ​ൾ​പ്പെ​ടെ ഒ​ഴു​കി​പ്പോ​യി. അ​യ്മ​ന​ത്ത് 622 ഹെ​ക്ട​ർ സ്ഥ​ല​ത്ത് വി​ത്തു​ക​ഴി​ഞ്ഞ് ഒ​രു മാ​സ​മാ​യ കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. മേ​നോ​ൻ​ക​രി പാ​ടം വി​ത​യ്ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വി​ടെ കി​ളി​ർ​പ്പി​ച്ച വി​ത്തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

കൃ​ഷി​നാ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി.​കെ.​വി. പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്റ് അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി എ.​എം. ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടു​ക​രി ക​ല്ലി​പ്പ​ട​വ്, പാ​യി​വ​ട്ടം കു​റു​ക​പ്പാ​ടം, ചൂ​ര​ത്ത​റ ന​ടു​വി​ലേ​ക്ക​ര, കേ​ള​ക്ക​രി, വാ​വ​ക്കാ​ട്, ആ​ര്യാ​ട്ടൂ​ഴം, മം​ഗ​ല​ശേ​രി തൊ​ള്ളാ​യി​രം, ചാ​ലാ​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൃ​ഷി​നാ​ശ​മു​ണ്ടാ​യി. ചൂ​ര​ത്ത​റ​യി​ൽ വി​ത​ച്ചി​ട്ട് 30 ദി​വ​സ​മാ​യ​തും കേ​ള​ക്ക​രി​യി​ൽ ര​ണ്ടാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള​തു​മാ​യ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. കാ​ട്ടു​ക​രി ചു​ഴ​ലി​ക്കു​ഴി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും വാ​ർ​ഡ് അം​ഗം പി.​സി. മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നു ജെ​യിം​സ്, അ​യ്മ​നം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നു​മോ​ൾ, സോ​ഫി​യ മോ​ൾ, ഷി​ബി വാ​ഴ​യി​ൽ, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ശ്രീ​കാ​ന്ത്, മാ​യ ജി. ​നാ​യ​ർ, റോ​സി​ലി ടോ​മി​ച്ച​ൻ, ദീ​പാ ജോ​സ്, സോ​ബി​ൻ തെ​ക്കേ​ടം, ജ​യ്മോ​ൻ രാ​ജ​ൻ, ബി​ജി അ​ജി​ത്കു​മാ​ർ, സി​നു രാ​ധാ​കൃ​ഷ്ണ​ൻ, അ​ജി​ത ബി​ജു, ആ​ന്റ​ണി അ​റ​യി​ൽ എ​ന്നി​വ​രും കൃ​ഷി, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment