ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ഭൂ​മി​ക​യ​ല്ല…​ഭാ​ര​തീ​യ ജ്യോ​തി​ശാ​സ്ത്ര വി​സ്മ​യ​ങ്ങ​ളു​ടെ ക​ണ​ക്കു​പു​സ്ത​കം,അ​റി​യാം ജ​ന്ത​ർ മ​ന്ത​റി​ന്‍റെ ച​രി​ത്രം

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ജ​ന്ത​ർ മ​ന്ത​ർ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മ​ര​ങ്ങ​ളു​ടെ വേ​ദി​യാ​ണ്. സി​ജെ​പി​യു​ടെ സ​മ​ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി ആ ​ഭൂ​മി​ക​യി​ൽ അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നു മു​ന്പും നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ജ​ന്ത​ർ മ​ന്ത​റി​ൽ അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്.

അ​ണ്ണാ ഹ​സാ​രെ​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ സ​മ​രം, ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ഉ​ന്ന​യി​ച്ച് വി​നേ​ഷ് ഫോ​ഗ​ട്ട്, സാ​ക്ഷി മാ​ലി​ക്, ബ​ജ്‌​റം​ഗ് പു​നി​യ തു​ട​ങ്ങി​യ ഗു​സ്തി താ​ര​ങ്ങ​ൾ റെ​സ്‌​ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ മേ​ധാ​വി​ക്കെ​തി​രേ ന​ട​ത്തി​യ സ​മ​രം, ഡ​ൽ​ഹി കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഇ​ര​യ്ക്കു നീ​തി ആ​വ​ശ്യ​പ്പെ​ട്ടും സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ന്ന നി​ർ​ഭ​യ കേ​സ് പ്ര​ക്ഷോ​ഭ​ങ്ങ​ൾ, ക​ർ​ഷ​ക സ​മ​രം, വ​ൺ റാ​ങ്ക് വ​ൺ പെ​ൻ​ഷ​ൻ സ​മ​രം തു​ട​ങ്ങി​യ നി​ര​വ​ധി സ​മ​ര​ജ്വാ​ല​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങി​യ ആ ​ഭൂ​മി​ക, കേ​വ​ലം സ​മ​രം ചെ​യ്യാ​നു​ള്ള ഇ​ട​മ​ല്ല. വി​ജ്ഞാ​ന​ദാ​ഹി​യാ​യ ഒ​രു രാ​ജാ​വി​ന്‍റെ ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ മ​ഹാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

ജ​ന്ത​ര്‍ മ​ന്ത​ര്‍ എ​ന്ന പേ​രി​ന്‍റെ അ​ര്‍​ഥം
ഇ​ന്ത്യ​ന്‍ ജ്യോ​തി​ശാ​സ്ത്ര മി​ക​വി​ന്‍റെ പ്ര​തീ​ക​മാ​ണ് ജ​ന്ത​ര്‍ മ​ന്ത​ര്‍. ച​രി​ത്ര​വും ജ്യോ​തി​ശാ​സ്ത്ര​വും വാ​സ്തു​വി​ദ്യ​യും സം​യോ​ജി​ക്കു​ന്ന ഈ ​കേ​ന്ദ്ര​ത്തി​ന്‍റെ പേ​രി​ല്‍​ത്ത​ന്നെ, നി​ര്‍​മി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ ല​ക്ഷ്യ​മു​ണ്ട്. സം​സ്‌​കൃ​ത​ത്തി​ൽ​നി​ന്നാ​ണ് “ജ​ന്ത​ര്‍ മ​ന്ത​ര്‍’ എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്ഭ​വം. “യ​ന്ത്രം’ (ഉ​പ​ക​ര​ണം) എ​ന്ന വാ​ക്കി​ന്‍റെ രൂ​പ​ഭേ​ദ​മാ​ണ് “ജ​ന്ത​ര്‍’. “മ​ന്ത്ര​ണ’ (ആ​ലോ​ചി​ക്കു​ക) എ​ന്ന വാ​ക്കി​ല്‍ നി​ന്നാ​ണ് “മ​ന്ത​ര്‍’ എ​ന്ന വാ​ക്കു രൂ​പ​പ്പെ​ടു​ന്ന​ത്.

ഈ ​ര​ണ്ടു വാ​ക്കു​ക​ളും കൂ​ട്ടി വാ​യി​ക്കു​മ്പോ​ള്‍ “ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്കു​ള്ള ഉ​പ​ക​ര​ണം’ എ​ന്നാ​ണ് “ജ​ന്ത​ര്‍ മ​ന്ത​ര്‍’ എ​ന്ന പേ​രി​ന്‍റെ അ​ര്‍​ഥം. ആ​കാ​ശ​ഗോ​ള​ങ്ങ​ളു​ടെ ച​ല​നം നി​രീ​ക്ഷി​ക്കാ​നും, സ​മ​യം കൃ​ത്യ​മാ​യി അ​ള​ക്കാ​നും, ഗ്ര​ഹ​ങ്ങ​ളു​ടെ സ്ഥാ​നം ക​ണ്ടെ​ത്താ​നും, ജ്യോ​തി​ശാ​സ്ത്ര വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും നി​ര്‍​മി​ച്ച ഈ ​കേ​ന്ദ്ര​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പേ​രു​ത​ന്നെ​യാ​ണി​ത്.

ജ​ന്ത​ർ മ​ന്ത​റി​ന്‍റെ ശി​ൽ​പ്പി
1724-1730 കാ​ല​ഘ​ട്ട​ത്തി​ൽ ജ​യ്പു​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന സ​വാ​യ് ജ​യ് സിം​ഗ് ര​ണ്ടാ​മ​നാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. ഓ​രോ ജ​ന്ത​ര്‍ മ​ന്ത​റും പ്ര​ത്യേ​ക ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്കാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത വി​വി​ധ നി​ര്‍​മി​തി​ക​ളു​ടെ ഒ​രു കൂ​ട്ട​മാ​ണ്.

അ​ക്കാ​ല​ത്ത് ല​ഭ്യ​മാ​യി​രു​ന്ന ജ്യോ​തി​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ ചെ​റു​തും കൃ​ത്യ​ത​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ജ​യ് സിം​ഗ് മ​ന​സി​ലാ​ക്കി. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് വ​ലു​തും ദൃ​ഢ​വു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ദ്ദേ​ഹം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. ക​ല്ലി​ലും ഇ​ഷ്ടി​ക​യി​ലും തീ​ര്‍​ത്ത കൂ​റ്റ​ന്‍ നി​ര്‍​മി​തി​ക​ൾ തി​ക​ഞ്ഞ ജ്യാ​മി​തീ​യ കൃ​ത്യ​ത​യോ​ടെ​യാ​ണ് മ​ഹാ​രാ​ജാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​രു​ക്കി​യ​ത്. ശാ​സ്ത്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍​ക്ക​പ്പു​റം വ​ലി​യ ക​ലാ​മൂ​ല്യ​മു​ള്ള വാ​സ്തു​വി​ദ്യ കൂ​ടി​യാ​ണ് ഇ​വ​യെ​ന്നു ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ര്‍​ക്കി​ടെ​ക്റ്റു​ക​ളും ച​രി​ത്ര​കാ​ര​ന്മാ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

മ​ഹാ​രാ​ജാ സ​വാ​യ് ജ​യ് സിം​ഗ് ര​ണ്ടാ​മ​ന്‍ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലാ​ണ് ജ​ന്ത​ര്‍ മ​ന്ത​റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഡ​ൽ​ഹി​യി​ലാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​ത്തെ ജ​ന്ത​ർ മ​ന്ത​ർ നി​ർ​മി​ച്ച​ത്. 1724-ല്‍ ​ആ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. തു​ട​ർ​ന്ന്, ജ​യ്പു​ർ, ഉ​ജ്ജ​യ്ൻ‌, വാ​രാ​ണ​സി, മ​ഥു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചു. അ​ഞ്ചു നി​രീ​ക്ഷ​ണ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലു​തും വി​പു​ല​വു​മാ​യ​ത് ജ​യ്പു​രി​ലെ ജ​ന്ത​ർ മ​ന്ത​ർ ആ​ണ്. യു​ന​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച ജ്യോ​തി​ശാ​സ്ത്ര​കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. മ​ഥു​ര​യി​ലെ ജ​ന്ത​ര്‍ മ​ന്ത​റും അ​തു സ്ഥി​തി ചെ​യ്തി​രു​ന്ന കോ​ട്ട​യും 1857-ലെ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ത​ക​ര്‍​ക്ക​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഒ​രേ ജ്യോ​തി​ശാ​സ്ത്ര​ത​ത്വ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ങ്കി​ലും, വ​ലു​പ്പം, ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ള്‍, നി​ര്‍​മാ​ണ രീ​തി എ​ന്നി​വ​യി​ല്‍ ഓ​രോ ന​ഗ​ര​ത്തി​ലെ​യും ജ​ന്ത​ര്‍ മ​ന്ത​റു​ക​ള്‍ ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. ഡ​ല്‍​ഹി​യി​ലെ​യും ജ​യ്പു​രി​ലെ​യും ജ​ന്ത​ര്‍ മ​ന്ത​റു​ക​ളാ​ണ് ഏ​റ്റ​വും പ്ര​ശ​സ്ത​വും ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തും. ജ​യ്പു​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ വൈ​വി​ധ്യ​മു​ള്ള​ത്. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു കൃ​ത്യ​മാ​യ ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഇ​പ്പോ​ൾ സാ​ധി​ക്കി​ല്ല. ജ​ന്ത​ർ മ​ന്ത​റി​നു ചു​റ്റും ഉ​യ​ര്‍​ന്നു​പൊ​ങ്ങി​യ കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളാ​ണു ത​ട​സം. എ​ങ്കി​ലും, ഭാ​ര​ത​ത്തി​ന്‍റെ പ​ഴ​യ​കാ​ല ശാ​സ്ത്ര​മു​ന്നേ​റ്റ​ത്തി​ന്‍റെ സ്പ​ന്ദി​ക്കു​ന്ന ച​രി​ത്ര​മു​ദ്ര​ക​ളാ​യി ജ​ന്ത​ർ മ​ന്ത​റു​ക​ൾ നി​ല​കൊ​ള്ളു​ന്നു.

Related posts

Leave a Comment