ക​ള്ള​നെ കു​ടു​ക്കി​യ ട​യ​ർ, ഡീ​പ്പോ​യി​ൽ നി​ന്ന് ബ​സ് മോ​ഷ്ടി​ച്ച് യു​വാ​ക്ക​ൾ; പാ​തി​വ​ഴി​യി​ൽ ക​ള്ള​ന്മാ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി, വീ​ഡി​യോ കാ​ണാം

മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ് ഡീ​പ്പോ​യി​ൽ നി​ന്ന് പു​തി​യ ബ​സ് മോ​ഷ്ടി​ച്ച് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ട​യ​ർ പ​ഞ്ച​റാ​യ​തോ​ടെ വാ​ഹ​നം വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലെ ജാം​ന​ർ എം​എ​സ്ആ​ർ​ടി​സി ഡീ​പ്പോ​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി വി​ചി​ത്ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഡീ​പ്പോ​യി​ൽ നി​ന്ന് ബ​സ് ഓ​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ബ​സ് മോ​ഷ്ടി​ച്ച് കു​റ​ച്ച​ക​ലെ എ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഹ​ന​ത്തി​ന്‍റെ ഒ​രു ട​യ​ർ പ​ഞ്ച​റാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ മോ​ഷ്ടാ​ക്ക​ൾ ബ​സ് ഒ​രു ഗ്രാ​മ​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​വി​ധാ​ന​ങ്ങ​ളെ​യും വെ​ട്ടി​ച്ച് മോ​ഷ്ടാ​ക്ക​ൾ എ​ങ്ങ​നെ ബ​സു​മാ​യി ക​ട​ന്നു എ​ന്ന​തി​ൽ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ജാം​ന​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

അ​ടു​ത്തി​ടെ​യാ​യി ബ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ജാം​ന​ർ ഡീ​പ്പോ​യി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts

Leave a Comment