വീ​ടി​നു​ള്ളി​ൽ അ​പ​രി​ചി​ത​യാ​യ സ്ത്രീ, ​അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യവ​രു​ടെ വീ​ട്ടി​ൽ അ​തി​ഥി; ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ ദ​മ്പതി​ക​ൾ, വീഡിയോ വൈറൽ

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യ ദ​ന്പ​തി​ക​ൾ​ക്ക് സ്വ​ന്തം വീ​ട്ടി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴും ആ​ശ്ച​ര്യം വി​ട്ടു​മാ​റു​ന്നി​ല്ല. വി​ചി​ത്ര​മാ​യ സം​ഭ​വ​മാ​ണ് അ​മേ​രി​ക്ക​യി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ അ​പ​രി​ചി​ത​യാ​യ യു​വ​തി ക​യ​റി​ക്കൂ​ടി​യ​താ​ണ് സം​ഭ​വം.

ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡ് സി​റ്റി​യി​ലു​ള്ള ആ​ഡം​ബ​ര അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ വീ​ഴ്ച കാ​ര​ണം അ​വി​ശ്വ​സ​നീ​യ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബി​ൽ കിം, ​യെ​ലിം കിം ​ദ​മ്പ​തി​ക​ൾ യെ​ല്ലോ​സ്റ്റോ​ൺ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ വി​നോ​ദ​യാ​ത്ര​യി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. ജൂ​ലൈ 24 രാ​ത്രി വൈ​കി, വീ​ടി​നു​ള്ളി​ൽ ആ​രോ ഉ​ണ്ടെ​ന്ന് സു​ര​ക്ഷാ ക്യാ​മ​റ ആ​പ്പി​ൽ നി​ന്ന് ദ​മ്പ​തി​ക​ൾ​ക്ക് അ​ലേ​ർ​ട്ട് സ​ന്ദേ​ശം ല​ഭി​ച്ചു.

തു​ട​ർ​ന്ന് ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, തി​ക​ച്ചും അ​പ​രി​ചി​ത​യാ​യ ഒ​രു യു​വ​തി സോ​ഫ​യി​ലി​രു​ന്ന് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും വ​സ്ത്ര​ങ്ങ​ൾ മാ​റ്റി വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന് ഈ ​യു​വ​തി ക്യാ​മ​റ ത​ട്ടി​മാ​റ്റു​ക​യും ചെ​യ്തു.

ഉ​ട​ൻ ത​ന്നെ ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി ചോ​ദി​ച്ച​പ്പോ​ൾ യു​വ​തി പു​റ​ത്തു​പോ​യെ​ങ്കി​ലും അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും അ​ക​ത്തു​ക​യ​റി. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നാ​യ​യെ ന​ട​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞ യു​വ​തി​ക്ക് ഡൂ​ർ​മാ​ൻ തെ​റ്റാ​യി താ​ക്കോ​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് കെ​ട്ടി​ട മാ​നേ​ജ്‌​മെ​ന്‍റ് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.

ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം ഇ​തേ യു​വ​തി വീ​ണ്ടും കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു. സം​ഭ​വ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും, ഇ​നി അ​വി​ടെ സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ഭ​യ​ത്താ​ൽ പു​തി​യ വീ​ട് തി​ര​യു​ക​യാ​ണ് ദ​മ്പ​തി​ക​ൾ.

 

 

Related posts

Leave a Comment