വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് സി​പി​എം; പി.​ജ​യ​രാ​ജ​ന് ചു​ട്ട​മ​റു​പ​ടി​യു​മാ​യി സ​ന്ദീ​പ് വാ​ര്യ​ർ

കാ​സ​ർ​ഗോ​ഡ്: തൃ​ക്ക​രി​പ്പൂ​രി​ലെ യു​ഡി​എ​ഫ് വി​ജ​യ​ത്തി​ന് പി​ന്നി​ൽ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന പി.​ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ. ത​നി​ക്കെ​തി​രാ​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ചെ​റു​ക്കാ​ൻ ഏ​റ്റ​വും ശ​ക്ത​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത് മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും വ​നി​താ ലീ​ഗി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

താ​ൻ മു​സ്‌​ലിം വി​രു​ദ്ധ​നെ​ന്ന ത​ര​ത്തി​ൽ ക​ടു​ത്ത വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്. നി​ര​വ​ധി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും വ്യ​ക്തി​ഹ​ത്യ​യു​മു​ണ്ടാ​യി. വി.​പി.​പി. മു​സ്ത​ഫ​യു​ടെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മു​റി​വി​ൽ മു​ള​ക് തേ​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് പി. ​ജ​യ​രാ​ജ​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സ്താ​വ​ന​യെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ പ​രി​ഹ​സി​ച്ചു. ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. 

കേ​സെ​ടു​ക്ക​ണ​മെ​ന്ന പി. ​ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ർ​ശ​ത്തെ​യും സ​ന്ദീ​പ് വാ​ര്യ​ർ വി​മ​ർ​ശി​ച്ചു. പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്ന ഓ​രോ കാ​ര്യ​ത്തി​നും കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. തൃ​ക്ക​രി​പ്പൂ​രി​ലെ യു​ഡി​എ​ഫ് വി​ജ​യ​ത്തി​ന് പി​ന്നി​ൽ മു​സ്‌​ലിം  ലീ​ഗ് ന​ട​ത്തി​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണം. 

മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടാ​നാ​ണ് ലീ​ഗ് ശ്ര​മി​ച്ച​ത്.  മു​സ്‌​ലിം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​പി. മു​സ്ത​ഫ​യ്ക്കെ​തി​രെ വി​കാ​രം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പി. ​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment