കാ​ൽ തൊ​ട്ട് വ​ണ​ങ്ങി, കെ​ട്ടി​പ്പി​ടി​ച്ച് സ്നേ​ഹം ന​ടി​ച്ചു വിശ്വാസം പിടിച്ചുപറ്റി; കാ​ന​ഡ​യി​ൽ മ​ല​യാ​ളി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് ത​ട്ടി​പ്പു​കാ​രി!

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ സ​ന്ധ്യാ​ന​ട​ത്തി​നി​ട​യി​ൽ 78 കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു. വി​വാ​ഹ​സ​മ​യ​ത്ത് ഭ​ർ​ത്താ​വ് സ​മ്മാ​നി​ച്ച, വി​ല​പ്പെ​ട്ട​ആ​ഭ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ​യാ​ണ് ക​വ​ർ​ച്ച​ക്കാ​രി ത​ട്ടി​യെ​ടു​ത്ത​ത്.

ജൂ​ലൈ 28-ന് ​വൈ​കു​ന്നേ​രം 6 ഓ​ടെ ചി​ങ്കു​വാ​സൗ റോ​ഡി​നും ബോ​വാ​ർ​ഡ് ഡ്രൈ​വ് വെ​സ്റ്റി​നും സ​മീ​പ​മു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു വ​യോ​ധി​ക. അ​വ​ർ നി​ന്ന സ്ഥ​ല​ത്തേ​ക്ക് ഒ​രു എ​സ്‌​യു​വി കാ​ർ വ​ന്ന് നി​ൽ​ക്കു​ക​യും അ​തി​ൽ നി​ന്ന് ഒ​രു സ്ത്രീ ​വ​യോ​ധി​ക​യു​ടെ അ​രി​കി​ലേ​ക്ക് എ​ത്തു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

വ​യോ​ധി​ക​യു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​ൻ ആ ​സ്ത്രീ ആ​ദ്യം അ​വ​രു​ടെ കാ​ൽ തൊ​ട്ട് വ​ണ​ങ്ങു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്തു. ഈ ​സ്നേ​ഹ​പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല മാ​റ്റി​വെ​ച്ച് പ​ക​രം വ്യാ​ജ​മാ​ല അ​ണി​യി​ച്ചു. ഒ​പ്പം കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ്ണ വ​ള​ക​ളും ഊ​രി​യെ​ടു​ത്ത ശേ​ഷം വ​ന്ന സ്ത്രീ ​കാ​റി​ൽ ക​ട​ന്നു​ക​ള​ഞ്ഞു.

ഏ​ക​ദേ​ശം 110 ഗ്രാ​മോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​ഏ​ക​ദേ​ശം 12-16 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ങ്കി​ലും, അ​തി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി അ​തൊ​രു വ​ലി​യ വൈ​കാ​രി​ക നൊ​മ്പ​ര​മാ​ണെ​ന്ന് വ​യോ​ധി​ക പ​റ​ഞ്ഞു.

1971-ൽ ​വി​വാ​ഹ​സ​മ​യ​ത്ത് ഭ​ർ​ത്താ​വ് സ്വ​ന്തം കൈ​കൊ​ണ്ട് പ​ണി​തു​ന​ൽ​കി​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണി​വ 2008-ൽ ​വി​ട​പ​റ​ഞ്ഞ ഭ​ർ​ത്താ​വി​ന്‍റെ അ​വ​സാ​ന ഓ​ർ​മ​ക​ളാ​ണ് ക​ള്ള​ൻ​മാ​ർ ക​വ​ർ​ന്നെ​ടു​ക്ക​പ്പെ​ട്ട​ത്. വ​യോ​ധി​ക​യു​ടെ മ​ക​ൻ രാ​ഘ​വേ​ന്ദ്ര സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

 

Related posts

Leave a Comment