തിരുവനന്തപുരം: മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോണ്‍സർമാർ ജിഎസ്ടി വെട്ടിപ്പിന് പുറമെ ആദായനികുതി വെട്ടിപ്പും നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെ ത്തി. ജിഎസ്ടി തട്ടിപ്പ് കണ്ടെ ത്തിയിട്ടും നടപടിയെടുക്കാതെ നാല് ഉദ്യോഗസ്ഥർ അലംഭാവം കാട്ടിയെന്നും എസ്ഐടി കണ്ടെ ത്തിയിട്ടുണ്ട്.
നേരത്തെ മൂന്ന് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെ ത്തിയിരുന്നു. പ്രധാന സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കന്പനി ഉടമകൾക്ക് ജിഎസ്ടി വെട്ടിപ്പിന്റെ പേരിൽ സമൻസ് അയച്ച് ഏഴ് മാസം പിന്നിട്ടിട്ടും ഒരു നടപടിയും ഈ നാല് ഉദ്യോഗസ്ഥർ സ്വീകരിച്ചില്ലെന്നാണ് കണ്ടെ ത്തിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി, ആദായ നികുതി വെട്ടിപ്പാണ് സ്പോണ്‍സർമാർ നടത്തിയത്.
നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരും മൗനം പാലിച്ചുവെന്നാണ് എസ്ഐടിയുടെ കണ്ടെ ത്തൽ. ജിഎസ്ടി നിയോഗിച്ച് സംഘമാണ് ഇപ്പോൾ ഇക്കാര്യത്തിലെ വീഴ്ചകളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച് ഇന്ന് വിശദമായ റിപ്പോർട്ട് എസ്ഐടി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെയുള്ളവരെ ചേർത്ത് സമഗ്ര അന്വേഷണം നടത്തുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
