ഇ​സ്ര​യേ​ലി​ൽ ഇ​ന്ത്യ​ൻ കെ​യ​ർ​ഗി​വ​ർ കു​ത്തേ​റ്റ് മ​രി​ച്ചു: തൊ​ഴി​ലു​ട​മ​യു​ടെ കൊ​ച്ചു​മ​ക​ൻ അ​റ​സ്റ്റി​ൽ ‌

കോ​ൽ​ക്ക​ത്ത: ഇ​സ്ര​യേ​ലി​ലെ ജ​റൂ​സ​ലേ​മി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ പ​രി​ച​രി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റ് മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ക​ലിം​പോം​ഗ് സ്വ​ദേ​ശി​യാ​യ രാ​ജീ​വ് ആ​ചാ​ര്യ (40) യാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ രാ​ജീ​വ് പ​രി​ച​രി​ച്ചി​രു​ന്ന വ​യോ​ധി​ക​ദ​മ്പ​തി​ക​ളു​ടെ കൊ​ച്ചു​മ​ക​നാ​യ ഏ​വി​യോ​ർ സാ​ക്ക (31) നെ ​കൊ​ല​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ 23നാ​യി​രു​ന്നു സം​ഭ​വം. സ്വ​ന്തം മു​റി​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന രാ​ജീ​വി​നെ പ്ര​തി മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​നു​ശേ​ഷം തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും ആ​യു​ധ​വു​മാ​യി ക​ട​ന്നു​ക​ള​യാ​നും പ്ര​തി ശ്ര​മി​ച്ച​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

മൃ​ത​ദേ​ഹം ജ​ന്മ​നാ​ടാ​യ ക​ലിം​പോം​ഗി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും 6, 8 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു പെ​ൺ​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​യി​രു​ന്നു രാ​ജീ​വ്.

കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജീ​വ് ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ൽ 60,000 ഇ​ന്ത്യ​ക്കാ​ർ ഇ​സ്ര​യേ​ലി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കെ​യ​ർ​ഗി​വ​ർ​മാ​രാ​ണ്.

സ്വ​കാ​ര്യ വീ​ടു​ക​ളി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment