സാ​ഹ​സി​ക​ത​യു​ടെ നി​ർ​മാ​താ​വ്: ജി​യോ കു​ട്ട​പ്പ​നെ ഓ​ർ​മി​ക്കു​ന്പോ​ൾ….

മ​ല​യാ​ള​സി​നി​മ​യെ ഏ​ഴാം ക​ട​ലി​ന​ക്ക​രെ എ​ത്തി​ച്ച നി​ർ​മാ​താ​വാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം എ​ന്ത​രി​ച്ച ജി​യോ കു​ട്ട​പ്പ​ൻ എ​ന്ന എ​ൻ.​ജി. ജോ​ൺ. വെ​റും പ​ണം മു​ട​ക്കു​ന്ന​യാ​ള​ല്ല നി​ർ​മാ​താ​വെ​ന്നും സി​നി​മ നി​ർ​മാ​താ​വി​ന്‍റെ കൂ​ടി ക​ല​യാ​ണെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ജി​യോ പി​ക്ച്ചേ​ഴ്സ് നി​ർ​മി​ച്ച ചി​ത്ര​ങ്ങ​ൾ. സി​നി​മ​യു​ടെ പൂ​ർ​ണ​ത​യ്ക്കു​വേ​ണ്ടി എ​ന്തു സാ​ഹ​സ​ത്തി​നും അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നു. ഒ​രു മ​ല​യാ​ള​സി​നി​മ പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ക്കു​ക എ​ന്ന​ത് ചി​ന്തി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​ല​ത്താ​ണ് ഏ​ഴാം ക​ട​ലി​ന​ക്ക​രെ എ​ന്ന ചി​ത്രം അ​ദ്ദേ​ഹം നി​ർ​മി​ച്ച​ത്.

1979ൽ ​ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം അ​തു​കൊ​ണ്ടു ത​ന്നെ അ​ക്കാ​ല​ത്ത് വ​ലി​യ വാ​ർ​ത്താ​പ്ര​ധാ​ന്യം നേ​ടി. 70 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. അ​ത് അ​ക്കാ​ല​ത്തെ റി​ക്കാ​ർ​ഡാ​യി​രു​ന്നു. കെ​ന്ന​ഡി എ​യ​ർ​പോ​ർ​ട്ടും ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​വും ന്യൂ​യോ​ർ​ക്ക് തെ​രു​വു​ക​ളു​മെ​ല്ലാം അ​ന്ന​ത്തെ കാ​ല​ത്തെ പ്രേ​ക്ഷ​ക​ർ​ക്ക് വി​സ്മ​യ​ങ്ങ​ളാ​യി​രു​ന്നു. മ​ല​യാ​ള​സി​നി​മ​യി​ലെ ആ​ഢ്യ​ത്വ​മു​ള്ള സി​നി​മ ക​ന്പ​നി എ​ന്നാ​ണ് ജി​യോ പി​ക്ച്ചേ​ഴ്സി​നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

സി​നി​മാ നി​ർ​മാ​ണം ഒ​രു ത​പ​സ്യ​യാ​യി ക​ണ്ടാ​ണ് ഓ​രോ സി​നി​മ​യും അ​ദ്ദേ​ഹം നി​ർ​മി​ച്ച​ത്. സി​നി​മ​യു​ടെ ആ​ശ​യം സ്വ​യം ക​ണ്ടെ​ത്തി അ​തി​നു​പ​റ്റി​യ ര​ച​യി​താ​വി​നേ​യും സം​വി​ധാ​യ​ക​നെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു പ​ല​പ്പോ​ഴും അ​ദ്ദേ​ഹം. ഐ.​വി. ശ​ശി​യു​ടെ ഒ​ട്ടു​മി​ക്ക ഹി​റ്റ് സി​നി​മ​ക​ളു​ടെ​യും നി​ർ​മാ​ണം ജി​യോ മൂ​വീ​സ് ആ​യി​രു​ന്നു. ജ​യ​ന് താ​ര​പ​രി​വേ​ഷം നേ​ടി​ക്കൊ​ടു​ത്ത മീ​ൻ ജി​യോ മൂ​വീ​സി​ന്‍റെ വ​ന്പ​ൻ​ഹി​റ്റ് ചി​ത്ര​മാ​ണ്. കാ​ഷ്മീ​രി​ൽ ചി​ത്രീ​ക​രി​ച്ച തു​ഷാ​ര​വും പ്രേ​ക്ഷ​ക​ർ​ക്ക് വ​ലി​യ പു​തു​മ ന​ല്കി. കാ​ഷ്മീ​രി​ൽ ചി​ത്രീ​ക​രി​ച്ച ആ​ദ്യ മ​ല​യാ​ള​സി​നി​മ കൂ​ടി​യാ​യി​രു​ന്നു തു​ഷാ​രം. ഇ​നി​യും പു​ഴ ഒ​ഴു​കും, ഈ ​നാ​ട്, ഇ​നി​യെ​ങ്കി​ലും, അ​ബ്കാ​രി തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളും ജി​യോ മൂ​വീ​സി​ന്‍റേ​താ​യി വ​ന്നു.

മ​ണി​ര​ത്നം സം​വി​ധാ​നം നി​ർ​വ​ഹി​ച്ച മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഉ​ണ​രൂ നി​ർ​മി​ച്ച​തും ജി​യോ പി​ക്ച്ചേ​ഴ്സ് ആ​യി​രു​ന്നു. 1966ൽ ​അ​ദ്ദേ​ഹം കേ​ര​ള ഫി​ലിം ചേം​ബ​ർ പ്ര​സി​ഡ​ന്‍റും സൗ​ത്ത് ഇ​ന്ത്യ​ൻ ഫി​ലിം ചേം​ബ​റി​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​വു​മാ​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യു​ടെ നി​ർ​മാ​ണ-​വി​ത​ര​ണ രം​ഗ​ത്തെ ഏ​ഴ് പ​തി​റ്റാ​ണ്ടി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ’സി​നി​മ​യും ഞാ​നും-70 വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന പു​സ്ത​കം ര​ചി​ച്ചി​ട്ടു​ണ്ട്. കാ​വാ​ലം എ​ട്ടു​പ​റ എ​ൻ.​എ​ക്സ്. ജോ​ർ​ജി​ന്‍റെ​യും നി​ധീ​രി എ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി കോ​ട്ട​യ​ത്ത് ജ​ന​നം.

കോ​ട്ട​യം എം​ഡി സ്കൂ​ളി​ൽ നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും മ​ദ്രാ​സ് ലെ​യോ​ള കോ​ള​ജി​ൽ നി​ന്ന് ബി​രു​ദ​വും നേ​ടി. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​കാ​ല സി​നി​മ​യാ​യ പ്ര​സ​ന്ന നി​ർ​മി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് എ​ൻ.​എ​ക്സ്. ജോ​ർ​ജാ​ണ്. എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ സ്വ​രം ന​ന്നാ​യ​പ്പോ​ൾ പാ​ട്ടു​നി​ർ​ത്തും​പോ​ലെ സി​നി​മ നി​ർ​മാ​ണ​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങി. എ​ങ്കി​ലും ജി​യോ കു​ട്ട​പ്പ​ൻ എ​ന്ന നി​ർ​മാ​താ​വ് മ​ല​യാ​ള​സി​നി​മ​യി​ൽ ഉ​ണ​ർ​ത്തി​വി​ട്ട ത​രം​ഗം ച​ല​ച്ചി​ത്ര​പ്രേ​മി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വി​ല്ല.

Related posts

Leave a Comment