പ​രീ​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി എ​ല്ലാ​വ​രും കു​ടു​ബം​ത്തി​നൊ​പ്പം; പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ത​നി​ച്ചാ​യ കേ​ഡ​റ്റി​നെ ചേ​ർ​ത്തു​നി​ർ​ത്തി ക​മാ​ൻ​ഡ​ർ, കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സൈ​നി​ക പ​രേ​ഡ് ക​ഴി​ഞ്ഞ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ത്തോ​ടൊ​പ്പം വി​ജ​യാ​ഘോ​ഷം പ​ങ്കി​ടു​മ്പോ​ൾ കൂ​ടെ​യാ​രു​മി​ല്ലാ​തെ ഒ​റ്റ​യ്ക്ക് ആ​ർ​മി കേ​ഡ​റ്റ് ഗ്രൗ​ണ്ടി​ൽ നി​ല്ക്കു​ന്ന​ത് ക​ണ്ട് അ​ദേ​ഹ​ത്തെ ചേ​ർ​ത്ത​ണ​ച്ച് ക​മാ​ൻ​ഡ​ർ. ഇ​ന്തോ​നേ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ട്രെ​യി​നി​ങ് പൂ​ർ​ത്തി​യാ​ക്കി​യ കേ​ഡ​റ്റി​ന്‍റെ വി​കാ​ര​നി​ർ​ഭ​ര​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഇ​ന്തോ​നേ​ഷ്യ​ൻ ക​ര​സേ​ന​യു​ടെ ‘ഫ​സ്റ്റ് TNI AD’ ട്രെ​യി​നി​ങ് ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​നി​ട​യി​ലാ​ണ് സം​ഭ​വം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സൈ​നി​ക​രെ കാ​ണാ​നും അ​ഭി​ന​ന്ദി​ക്കാ​നും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​പ്പോ​ൾ, കൂ​ടെ ആ​രു​മി​ല്ലാ​തെ കേ​ഡ​റ്റ് ഒ​റ്റ​യ്ക്ക് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​തി​ർ​ന്ന സൈ​നി​ക ക​മാ​ൻ​ഡ​ർ പി​ന്നി​ലൂ​ടെ​യെ​ത്തി യു​വാ​വി​നെ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​തീ​ക്ഷി​ക്കാ​തെ ക​മാ​ൻ​ഡ​റു​ടെ സ്നേ​ഹ​പ്ര​ക​ട​നം ക​ണ്ട​തോ​ടെ കേ​ഡ​റ്റ് വി​തു​മ്പി​ക്ക​ര​ഞ്ഞു. അ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കാ​ൻ ക​മാ​ൻ​ഡ​ർ ത​യാ​റാ​യി. എ​ഡി കാ​ർ​ത്തോ​ണോ എ​ന്ന വ്യ​ക്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

കു​ടും​ബ​ത്തെ പി​രി​ഞ്ഞി​രി​ക്കു​ന്ന കേ​ഡ​റ്റി​ന് പി​താ​വി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് ആ​ശ്വാ​സം ന​ൽ​കി​യ ക​മാ​ൻ​ഡ​റു​ടെ ന​ട​പ​ടി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടു​ത്തി​യ നി​മി​ഷ​മെ​ന്നാ​ണ് പ​ല​രും ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

 

 

 

Related posts

Leave a Comment