രു​ചി വ്യ​ത്യാ​സം പ​റ​ഞ്ഞി​ട്ടും ഗൗ​ണി​ച്ചി​ല്ല, ബി​ല്ല​ടി​ച്ച് കൈ​യി​ൽ കൊ​ടു​ത്തു: അ​ൽ​ഫാം ക​ഴി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: പ​ഴ​കി​യ അ​ൽ​ഫാം ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​ന് പി​ഴ​യി​ട്ട് പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ൻ. റാ​ന്നി ചെ​ത്തോ​ങ്ക​ര​യി​ലെ ‘കിം​ഗ്സ് ബി​രി​യാ​ണി കു​ഫേ’ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ൾ 96,500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.

ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ വെ​ച്ചു​ച്ചി​റ, അം​ഗ​മാ​യ നി​ഷാ​ദ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​നി​ർ​ണാ​യ​ക വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. റാ​ന്നി വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ റീ​ന തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചി​കി​ത്സാ ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ക​മ്മീ​ഷ​ൻ വി​ധി​ച്ച​ത്.

2025 ഒ​ക്ടോ​ബ​ർ 21-നാ​ണ് റീ​ന തോ​മ​സും സ​ഹോ​ദ​രി​യും ഹോ​ട്ട​ലി​ൽ നി​ന്ന് അ​ൽ​ഫാം ക​ഴി​ച്ച​ത്. രു​ചി വ്യ​ത്യാ​സം തോ​ന്നി​യ​പ്പോ​ൾ ത​ന്നെ ഇ​വ​ർ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ അ​ത് കാ​ര്യ​മാ​ക്കാ​തെ 740 രൂ​പ ബി​ൽ ഈ​ടാ​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബാ​ക്കി ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങി മ​ട​ങ്ങ​വെ ഇ​രു​വ​ർ​ക്കും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും, വെ​ച്ചൂ​ച്ചി​റ​യി​ലെ​യും പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു​ണ്ടാ​കു​ന്ന ‘സാ​ൽ​മ​ണെ​ല്ല’ അ​ണു​ബാ​ധ​യാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment