ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ഹ​ൾ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ഹ​ൾ സി​റ്റി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഹ​ൾ സി​റ്റി വി​ജ​യി​ച്ച​ത്. സെ​മി അ​ജാ​യി​യും നോ​ബ​ൽ മെ​ൻ​ഡി​യും ആ​ണ് ഹ​ൾ സി​റ്റി വി​ജ​യി​ച്ച​ത്. അ​ജാ​യി 17-ാം മി​നി​റ്റി​ലും മെ​ൻ​ഡി 38-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ഹ​ൾ സി​റ്റി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഹ​ൾ സി​റ്റി.

Read More

ഓ​ണാ​ഘോ​ഷം അ​തി​രു​ക​ട​ന്നു: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എം​വി​ഡി

എ​റ​ണാ​കു​ളം: അ​ങ്ക​മാ​ലി​യി​ൽ ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ൽ തു​റ​ന്ന ലോ​റി​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നൃ​ത്തം ചെ​യ്യു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്ത ഫ്രി​ജോ, ലോ​ന​ച്ച​ൻ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും റോ​ഡ് ഷോ​ക​ളും വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് കോ​ളേ​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ എം​വി​ഡി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ, സ​മാ​ന​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ കോ​ള​ജി​ലെ ആ​ഘോ​ഷ ദൃ​ശ്യ​ങ്ങ​ളും വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ​പേ​ർ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു: പൂ​ജാ​രി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ക്ഷേ​ത്ര​ത്തി​ൽ‌​വ​ച്ച് ജീ​വ​ന​ക്കാ​രി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി തേ​ച്ച് സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ. ഇ​ല​ന്തൂ​ർ പൂ​ക്കോ​ട്ട് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം മെ​ട്ട​യി​ൽ വീ​ട്ടി​ൽ എം.​പി. ബി​ജു​മോ​ൻ (52) ആ​ണ് ഇ​ല​വും​തി​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഉ​ള്ള​ന്നൂ​ർ പു​ലി​ക്കൂ​ട്ട​നാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ക്ഷേ​ത്ര​ത്തി​ലെ ക​ഴ​കം ജീ​വ​ന​ക്കാ​രി വി​ജ​യ​മ്മ​യ്ക്ക് (63) നേ​രെ​യാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​ക്ര​മ​ണം. പ​തി​വ് പോ​ലെ അ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി ശു​ചീ​ക​ര​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ക്ഷേ​ത്ര​ത്തി​ന് അ​ല്പം മാ​റി ഇ​രു​ച​ക്ര വാ​ഹ​നം ഒ​തു​ക്കി നി​ർ​ത്തി​യ ശേ​ഷം റ​ബ​ർ തോ​ട്ടം വ​ഴി ര​ഹ​സ്യ​മാ​യി അ​ക​ത്തു​ക​ട​ന്ന ബി​ജു​മോ​ൻ, ക്ഷേ​ത്ര​ത്തി​ലെ പ​ട്ടു​തു​ണി​യി​ൽ മു​ള​കു​പൊ​ടി ത​ള​ച്ചെ​ടു​ത്ത് വി​ജ​യ​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് അ​മ​ർ​ത്തു​ക​യാ​യി​രു​ന്നു. ശ്വാ​സം​മു​ട്ടി​ച്ച ശേ​ഷം അ​വ​രു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യ​മ്മ ധൈ​ര്യ​ത്തോ​ടെ കു​ത​റി​മാ​റി ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ച്ചു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ, സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ…

Read More