കൊ​ച്ചി​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി; എ​റ​ണാ​കു​ളം-​ഫോ​ര്‍​ട്ട് കൊ​ച്ചിബോട്ട് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ല്‍ നി​ന്ന് വൈ​പ്പി​ന്‍, ഫോ​ര്‍​ട്ട് കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം. എ​റ​ണാ​കു​ളം-​പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ബോ​ട്ട് സ​ര്‍​വീ​സു​ക​ളാ​ണ് ന​ഷ്ട​ക്ക​ണ​ക്കും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും നി​ര​ത്തി നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്.

നേ​ര​ത്തെ ഒ​ട്ടേ​റെ ബോ​ട്ടു​ക​ളും സ​ര്‍​വീ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഘ​ട്ടം ഘ​ട്ട​മാ​യി ബോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച് നാ​മ​മാ​ത്ര​മാ​യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ ഇ​വി​ടെ നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ള്ളൂ. ദൈ​നം​ദി​ന ഷെ​ഡ്യൂ​ള്‍ 62ല്‍ ​നി​ന്ന് നി​ല​വി​ല്‍ 23 ആ​യി കു​റ​ഞ്ഞു. കൊ​ച്ചി വാ​ട്ട​ര്‍​മെ​ട്രോ സ​ര്‍​വീ​സി​ന് വ​ഴി​യൊ​രു​ക്കാ​നാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം.

വൈ​പ്പി​ന്‍, ഫോ​ര്‍​ട്ട് കൊ​ച്ചി, വ​രാ​പ്പു​ഴ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് എ​റ​ണാ​കു​ളം ബോ​ട്ടു​ജെ​ട്ടി​യി​ല്‍ നി​ന്നു നി​ല​വി​ല്‍ സ​ര്‍​വീ​സു​ള്ള​ത്. മ​ട്ടാ​ഞ്ചേ​രി​യി​ലേ​ക്ക് നേ​ര​ത്തെ സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​ത് 2018 മു​ത​ല്‍ നി​ര്‍​ത്ത​ലാ​ക്കി. പ്ര​ള​യ​കാ​ല​ത്ത് ബോ​ട്ട്‌​ജെ​ട്ടി സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് എ​ക്ക​ലും മ​ര​ക്കൊ​മ്പു​ക​ളും വ​ന്ന​ടി​ഞ്ഞ​താ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള കാ​ര​ണ​മാ​യി അ​ധി​കൃ​ത​ര്‍ അ​ന്നു പ​റ​ഞ്ഞ​ത്. പി​ന്നീ​ട് കോ​ടി​ക​ള്‍ മു​ട​ക്കി ജെ​ട്ടി ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ല.

ഏ​ഴു ബോ​ട്ടു​ക​ളാ​ണ് എ​റ​ണാ​കു​ളം ജെ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്-​അ​ഞ്ചു ക​റ്റാ​മ​റൈ​ന്‍ ടൈ​പ്പ് ബോ​ട്ടു​ക​ളും ര​ണ്ട് സ്റ്റീ​ല്‍ ബോ​ട്ടു​ക​ളും ഒ​രു റെ​സ്‌​ക്യൂ ബോ​ട്ടും. ക​റ്റാ​മ​റൈ​ന്‍ ബോ​ട്ടു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ക​യ​റ്റി​യി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടു. ശേ​ഷി​ക്കു​ന്ന മൂ​ന്ന് ബോ​ട്ടു​ക​ളാ​ണ് വൈ​പ്പി​ന്‍, ഫോ​ര്‍​ട്ട്‌​കൊ​ച്ചി, വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ര​ണ്ട് സ്റ്റീ​ല്‍ ബോ​ട്ടു​ക​ളി​ല്‍ ഒ​ന്ന് വ​രാ​പ്പു​ഴ​യി​ലേ​ക്കും ഒ​രെ​ണ്ണം വൈ​ക്ക​ത്തേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ന്നു.

ഫോ​ര്‍​ട്ട്‌​കൊ​ച്ചി, വൈ​പ്പി​ന്‍, ഐ​ല​ന്‍​ഡ് മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ട്രി​പ്പു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ച്ച് വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ എ​റ​ണാ​കു​ളം ജെ​ട്ടി​യി​ലെ പു​തി​യ ടെ​ര്‍​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​നം സ​ജ്ജ​മാ​കു​ന്ന​തോ​ടെ സ​ര്‍​വീ​സ് ആ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നീ​ക്കം. ഇ​തോ​ടെ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ യാ​ത്രാ മാ​ര്‍​ഗ​മാ​ണ് ഇ​ല്ലാ​താ​വു​ന്ന​ത്.

Related posts

Leave a Comment