കൊച്ചി: കൊച്ചി മെട്രോയുടെ നാലു സ്റ്റേഷനുകളില്‍ വാഹന പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മെട്രോ യാത്രിര്ക്ക് അഞ്ചു രൂപയും അല്ലാത്തവര്‍ക്ക് മൂന്നിരട്ടിയുമാണ് വര്‍ധിപ്പിച്ചത്. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന തൃപ്പൂണിത്തുറ, വടക്കേകോട്ട, എംജി റോഡ്, ആലുവ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസാണ് കൂട്ടിയത്.
മെട്രോ യാത്രക്കാരന് കാര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ടു മണിക്കൂറിന് ഇനി 20 രൂപ നല്‍കണം. നേരത്ത 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോ മണിക്കൂറിനും അഞ്ചു രൂപ വീതം ഇടാക്കും. മെട്രോ യാത്രക്കാരന് അല്ലാത്തയാള്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ടു മണിക്കൂറിന് 60 രൂപ നല്‍കണം. പഴയ നിരക്ക് 15 രൂപയായിരുന്നു.
മെട്രോ യാത്രക്കാരുടെ ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ടു മണിക്കൂറിന് 10 രൂപ നല്‍ണം. നേരത്തേയിത് അഞ്ചു രൂപയായിരുന്നു. അധികമായി വരുന്ന രണ്ടു മണിക്കൂറിന് അഞ്ച് രൂപ വീതം ഇടാക്കും. മെട്രോ യാത്രക്കാര്‍ അല്ലാത്തവര്‍ അവരുടെ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്താല്‍ രണ്ടു മണിക്കൂറിന് 30 രൂപ നല്‍കണം. നേരത്തേയിത് അഞ്ചു രൂപയായിരുന്നു. 25 രൂപയാണ് കൂട്ടിയത്. അധികമായി വരുന്ന ഒരോ മണിക്കൂറിനും 10 രൂപ വീതം നല്‍കണം. നേരത്തേ രണ്ടു മണിക്കൂറിന് അഞ്ചു രൂപയായിരുന്നു ഈടാക്കിയിരുന്നത്.
മെട്രോ യാത്രക്കാര്‍ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഒരാഴ്ചത്തേക്കുള്ള പാസിന് 150 രൂപ നല്‍കണം. നേരത്തെ ഇത് 125 രൂപയായിരുന്നു. ഒരുമാസത്തേക്ക് 500 രൂപയാണ്. മെട്രോ യാത്രികരല്ലെങ്കില് 1500 രൂപ നല്‍കണം. കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ആഴ്ച പാസിന് 400 രൂപയാക്കി. നേരത്തെ 250 രൂപയായിരുന്നു. പ്രതിമാസ പാസിന് പുതിയ നിരക്ക് 1000 ല്‍നിന്ന് 1500 രൂപയാക്കി. മെട്രോ യാത്രക്കാരല്ലാത്തവര്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഒരു മാസത്തേക്കുള്ള പാസിന് 4500 രൂപ നല്‍കണം.
