‘എവിടെയോ പിഴച്ചു’; 11 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് ജീവ

11 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന് അ​വ​സാ​നം. താ​ര ദ​മ്പ​തി​ക​ളാ​യ ജീ​വ ജോ​സ​ഫും അ​പ​ർ​ണ തോ​മ​സും വേ​ർ​പി​രി​ഞ്ഞു. ത​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി വേ​ർ​പി​രി​യു​ന്നു​വെ​ന്ന് ജീ​വ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ട്ടും എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ങ്കി​ലും എ​വി​ടെ​യോ ഞ​ങ്ങ​ൾ​ക്ക് പി​ഴ​ച്ചു​വെ​ന്നും ജീ​വ കു​റി​പ്പി​ൽ പ​റ​യു​ന്നു.

ജീ​വ​യു​ടെ കു​റി​പ്പ്

പ്രി​യ​പ്പെ​ട്ട​വ​രെ, ഇ​തൊ​ട്ടും എ​ളു​പ്പ​മു​ള്ള ഒ​രു കാ​ര്യ​മ​ല്ല, എ​ങ്കി​ലും നി​ങ്ങ​ളോ​ട് നേ​രി​ട്ട് പ​റ​യാ​ൻ ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കാ​ര​ണം എ​ന്‍റെ ക​രി​യ​റി​ലും സ​ന്തോ​ഷ​ത്തി​ലും സ​ങ്ക​ട​ങ്ങ​ളി​ലും ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ നി​മി​ഷ​ങ്ങ​ളി​ലും നി​ങ്ങ​ൾ എ​ന്‍റെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

നി​ങ്ങ​ളി​ൽ പ​ല​രും ഞ​ങ്ങ​ളെ ഒ​രു മി​ക​ച്ച ജോ​ഡി​യാ​യി ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​നി​മു​ത​ൽ അ​ത് ‘ഞ​ങ്ങ​ൾ’ അ​ല്ല; കേ​വ​ലം ജീ​വ എ​ന്നും അ​പ​ർ​ണ്ണ എ​ന്നും ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ്.

11 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന് ശേ​ഷം ഞ​ങ്ങ​ൾ വേ​ർ​പി​രി​യു​ക​യാ​ണ്. എ​വി​ടെ​യോ ഞ​ങ്ങ​ൾ​ക്ക് പി​ഴ​ച്ചു, ഇ​നി ഇ​ത് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന സ​ത്യം ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും തി​രി​ച്ച​റി​യു​ക​യും അ​ത് സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​തി​നാ​ലാ​ണ് വെ​വ്വേ​റെ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണ്. ഞ​ങ്ങ​ൾ വ​ള​രെ പ​ക്വ​ത​യോ​ടെ കൈ​ക്കൊ​ണ്ട ഈ ​തീ​രു​മാ​ന​ത്തെ നി​ങ്ങ​ളും അ​തേ പ​ക്വ​ത​യോ​ടെ ഉ​ൾ​ക്കൊ​ള്ളു​മെ​ന്ന് ക​രു​തു​ന്നു.

ഇ​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. അ​തി​നാ​ൽ ഈ ​ഘ​ട്ട​ത്തി​ൽ ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്ക​ണ​മെ​ന്നും ഞ​ങ്ങ​ളെ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. പ​റ​യാ​റു​ള്ള​തു​പോ​ലെ, സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം ന​ല്ല​തി​നാ​ണ്… ഞാ​ന​തി​ൽ വി​ശ്വ​സി​ക്കു​ന്നു.

Related posts

Leave a Comment