ഓ​ൺ​ലൈ​ൻ ഗെ​യി​മി​നി​ടെ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി​യ​തി​ൽ പ്ര​കോ​പ​നം: നാ​ടു​വി​ട്ട ശി​വ​സൂ​ര്യ​നാ​യി വാ​ര​ണാ​സി​യി​ലും തെ​ര​ച്ചി​ൽ

ക​ണ്ണൂ​ര്‍: പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം സ്വ​ദേ​ശി​യും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​യ പ​തി​നേ​ഴു​കാ​ര​ൻ ശി​വ​സൂ​ര്യ​നാ​യു​ള്ള അ​ന്വേ​ഷ​ണം കേ​ര​ള പോ​ലീ​സ് ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നാ​യി കേ​ര​ളാ പോ​ലീ​സ് സം​ഘം വാ​ര​ണാ​സി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. പ​ര​മാ​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ത​ല​ശേ​രി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​ര​ള​ത്തി​ന് പു​റ​ത്തും വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ര​ണാ​സി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ കാ​ര്യ​മാ​യ സൂ​ച​ന​ക​ൾ ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ശി​വ​സൂ​ര്യ​യെ ക​ണ്ടെ​ത്ത​നാ​യു​ള്ള കാ​മ്പ​യി​നു​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ശി​വ​സൂ​ര്യ​യെ കാ​ണാ​താ​കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ഗെ​യിം പ​തി​വാ​ക്കു​ക​യും പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പി​താ​വ് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി‌​വ​ച്ച​തി​ലു​ള്ള ദേ​ഷ്യ​ത്തി​ലാ​ണ് കു​ട്ടി നാ​ടു​വി​ട്ട​ത്. ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു, ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും’ എ​ന്നാ​ണ് ശി​വ​സൂ​ര്യ ക​ത്തെ​ഴു​തി വ​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment