തി​രു​വോ​ണം മ​ഴ​യ​ത്ത്; ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്; ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണ നാ​ളി​ൽ സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് ക​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. പു​ല​ർ​ച്ചെ പ​ല​യി​ട​ത്തും മ​ഴ പെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ട​വി​ട്ട് മ​ഴ പെ​യ്തി​രു​ന്നു. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മ​ഴ മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​നും ഡി​റ്റി​പി​സി​ക​ൾ​ക്കും പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലും മ​ഴ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മീ​പ ജി​ല്ല​ക​ളി​ലു​ള്ള വെ​ള്ള​ച്ചാ​ട്ടം, ജ​ലാ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണം.

മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും മ​ഴ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ ത​ന്നെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത ഉ​ള്ള​യി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ആ​വ​ശ്യ​മാ​യ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക.

Related posts

Leave a Comment