നാ​ടി​നും നാ​ട്ടു​കാ​ര്‍​ക്കും ന​ന്മ ചെ​യ്തു​കൊ​ണ്ട് വേ​റി​ട്ട പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ത്തി പൊ​തു പ്ര​വ​ർ​ത്ത​ക​ൻ; പി​ന്തു​ണ​യു​മാ​യി ഭാ​ര്യ​യും

പെ​രു​വ: നാ​ടി​നും നാ​ട്ടു​കാ​ര്‍​ക്കും ന​ന്മ ചെ​യ്തു കൊ​ണ്ട് വേ​റി​ട്ട പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​വു​മാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍. കാ​ട് ക​യ​റി മൂ​ടി​ക്കി​ട​ന്ന പൊ​തു​വ​ഴി​യു​ടെ ഇ​രു​വ​ശ​വും വെ​ട്ടി​ത്തെ​ളി​ച്ചാ​ണ് സ​ന്തോ​ഷ് പു​ന്ന​യ്ക്ക​നും ഭാ​ര്യ ശ്രീ​ല​ക്ഷ്മി​യും ജ​ന്മ​ദി​ന​ത്തി​ല്‍ നാ​ടി​നു​കൂ​ടി സ​ന്തോ​ഷം പ​ക​ര്‍​ന്ന​ത്.

ആ​ല​പ്പു​ഴ-​മ​ധു​ര സം​സ്ഥാ​ന​പാ​ത​യു​ടെ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കു​റു​വേ​ലി പാ​ല​ത്തി​ന് ഇ​രു​വ​ശ​വും കാ​ടു ക​യ​റി കി​ട​ന്ന റോ​ഡാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് വൃ​ത്തി​യാ​ക്കി​യ​ത്.

എ​ല്ലാ പി​റ​ന്നാ​ളി​നും പൊ​തു​വ​ഴി​ക​ള്‍ വൃ​ത്തി​യാ​ക്കാ​റു​ള്ള സ​ന്തോ​ഷി​ന്‍റെ 48-ാമ​ത് പി​റ​ന്നാ​ളാ​ണ് ഈ ​വ​ര്‍​ഷ​ത്തേ​ത്.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ഷ് കേ​ക്കു​മാ​യെ​ത്തി പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പം പ​ങ്ക് ചേ​ര്‍​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ഫി ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മ​ഞ്ജു ബെ​ഞ്ച​മി​ന്‍, ജോ​ബി പൗ​ലോ​സ്, ജ​സ്റ്റി വ​ര്‍​ഗീ​സ്, ജ​ന​കീ​യ പ്ര​തി​ക​ര​ണ​വേ​ദി കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജു തെ​ക്കേ​കാ​ല, സു​നീ​ഷ് കാ​ട്ടാ​മ്പാ​ക്ക് തു​ട​ങ്ങി​യ​വ​രും പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment