ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​ൻ ധാ​ര​ണ​യാ​യി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാ​ങ് യീ​യു​മാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.

ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും. പ്ര​ത്യേ​കി​ച്ച്, അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ര​ണ്ട് രാ​ജ്യ​ങ്ങ​ളും പ്ര​ത്യേ​ക വ​ഴി​ക​ൾ തേ​ടും. സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കാ​യി ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ​ക്കൂ​ടി സൗ​ക​ര്യം ഒ​രു​ക്കാ​നും കി​ഴ​ക്ക​ൻ, മ​ധ്യ മേ​ഖ​ല​ക​ളി​ൽ ഓ​രോ ഹോ​ട്ട്‌​ലൈ​ൻ കൂ​ടി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രം കൂ​ട്ടാ​നും, കൈ​ലാ​സ് മാ​ന​സ​രോ​വ​ർ യാ​ത്ര​യ്ക്ക് കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കാ​നും ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ണ്ടാ​കു​ന്ന ഏ​ത് ത​ർ​ക്ക​വും നി​ല​വി​ലെ ന​യ​ത​ന്ത്ര, സൈ​നി​ക ത​ല സം​വി​ധാ​ന​ങ്ങ​ൾ വ​ഴി സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കും. അ​തി​ർ​ത്തി ക​ട​ന്നൊ​ഴു​കു​ന്ന ന​ദി​ക​ളു​ടെ​യും ഡാ​മു​ക​ളു​ടെ​യും ഡേ​റ്റ പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അ​ടു​ത്ത മാ​സം വി​ദ​ഗ്ധ സ​മി​തി യോ​ഗം ചേ​രും. അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഈ ​ഉ​ന്ന​ത​ത​ല സം​വി​ധാ​ന​ത്തി​ന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തെ യോ​ഗം ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നും അ​ജി​ത് ഡോ​വ​ലും വാ​ങ് യീ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment