പാ​മ്പു​രു​ത്തി​യി​ൽ വേ​ണം അ​ക്ഷ​യ കേ​ന്ദ്രം

ക​മ്പി​ൽ: വ​ള​പ​ട്ട​ണം പു​ഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട പാ​മ്പു​രു​ത്തി ദ്വീ​പ് പ്ര​ദേ​ശ​ത്ത് പു​തി​യ അ​ക്ഷ​യ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നാം വാ​ർ​ഡ് മെം​ബ​ർ കെ.​സി. ഫാ​സി​ല, ക​ണ്ണൂ​ർ അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ സി.​എം. മി​ഥു​ൻ കൃ​ഷ്ണ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി. ദ്വീ​പ് പ്ര​ദേ​ശ​മാ​യ പാ​മ്പു​രു​ത്തി​യി​ൽ മു​ന്നൂ​റോ​ളം വീ​ടു​ക​ളി​ലാ​യി 2500 ലേ​റെ ജ​ന​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ ചി​ല ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന കേ​ന്ദ്രം ഉ​ണ്ടെ​ങ്കി​ലും പ​രി​മി​ത​മാ​യ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​വി​ടെ ല​ഭി​ക്കു​ന്നു​ള്ളൂ. ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്രം വ​ഴി​യു​ള്ള പ്ര​ധാ​ന ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും മ​റ്റ് സേ​ന​ങ്ങ​ൾ​ക്കു​മാ​യി ദൂ​രെ​യു​ള്ള കൊ​ള​ച്ചേ​രി​യി​ലോ മ​റ്റ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലോ ഉ​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ക്ഷേ​മ പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്, ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ, വി​ല്ലേ​ജ് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ൾ, വി​വി​ധ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​ത് പ്രാ​യ​മാ​യ​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ക​ടു​ത്ത ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് അ​പേ​ക്ഷ​ക​ൾ, പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​നു​ക​ൾ, അ​ലോ​ട്ട്മെ​ന്റ് പ്ര​ക്രി​യ​ക​ൾ എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ദൂ​ര​യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്നു.
പാ​മ്പു​രു​ത്തി​യി​ൽ അ​ക്ഷ​യ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്നും, യാ​ത്രാ​ക്ലേ​ശം പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ക്ഷ​യ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലൂ​ടെ മെം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment