മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ൽ വ​യോ​ധി​ക​യ്ക്ക് ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ


ക​ണ്ണൂ​ർ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ൽ 60 വ​യ​സ് പൂ​ർ​ത്തി​യ കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ​ബൈ​ജു​നാ​ഥി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​രാ​തി​ക്കാ​രി​യാ​യ പ​ലേ​രി ശോ​ഭ​ന​യ്ക്കാ​ണ് പെ​ൻ​ഷ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

ഇ​വ​ർ ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത് 29 വ​ർ​ഷം അം​ശ​ദാ​യം അ​ട​ച്ചി​രു​ന്നു. യ​ഥാ​സ​മ​യം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പെ​ൻ​ഷ​ൻ​അ​പേ​ക്ഷ നി​ര​സി​ച്ച​തെ​ന്ന് ക്ഷേ​മ​നി​ധി എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ർ ക​മ്മി​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രി​യോ​ട് അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മി​ഷ​ൻ നി​ർ​ദേ​ശിച്ചിട്ടുണ്ട്. അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​നാ​യി ഫ​യ​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment