മോ​ഴ​യാ​ന​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​നം​വ​കു​പ്പ്: ആ​ന​ക്കൊ​ട്ടി​ൽ ആ​റ​ള​ത്ത് ത​ന്നെ

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഓ​ണ​ത്തി​നു ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്നു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ആ​ന​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ആ​ന​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​മ​റ​ക​ളും ഡ്രോ​ണും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തി​ര​ച്ചി​ൽ ന​ട​പ​ടി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ന​യെ ഓ​ണ​ത്തി​നു ശേ​ഷം പി​ടി​കൂ​ടു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ച​ത്. ആ​ന വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യം വ​നം​വ​കു​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന് സ്ഥി​രീ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളി​ല്ല.

ആ​ന​ക്കൊ​ട്ടി​ൽ ആ​റ​ള​ത്ത് ത​ന്നെ
പി​ടി​കൂ​ടു​ന്ന ആ​ന​യെ ആ​ദ്യം വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റാ​നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ​പ​ദ്ധ​തി. എ​ന്നാ​ൽ വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ​തി​രേ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ ആ​റ​ള​ത്ത് ത​ന്നെ ആ​ന​ക്കൊ​ട്ടി​ൽ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ആ​ന​ക്കൊ​ട്ടി​ലി​നാ​യി ഒ​രേ വ​ണ്ണ​ത്തി​ലും നീ​ള​ത്തി​ലു​മു​ള്ള യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ മോ​ഴ​യാ​ന​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം കൂ​ടു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment