ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ വെ​റൈ​റ്റി ഐ​ഡി​യ, സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത മ​ക​ൻ അ​മ്മ​യു​മാ​യി സം​സാ​രി​ക്കു​ന്ന​ത് കീ​ബോ​ർ​ഡി​ലൂ​ടെ; ജെസിക്കയുടെ കൈയിലെ ടാറ്റൂ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സാ​ങ്കേ​തി​ക​വി​ദ്യ കൈ​വി​ട്ട​പ്പോ​ൾ മ​ക​നു​മാ​യി സം​സാ​രി​ക്കാ​ൻ സ്വ​ന്തം കൈ​ത്ത​ണ്ട​യി​ൽ കീ​ബോ​ർ​ഡ് ടാ​റ്റൂ ചെ​യ്ത ക​നേ​ഡി​യ​ൻ അ​മ്മ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത 11 വ​യ​സു​കാ​ര​നാ​യ മ​ക​ൻ ഹ​ണ്ട​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​ണ് അ​മ്മ​യാ​യ ജെ​സ്സി​ക്ക ഫ്ലെ​ച്ച​ർ ഈ ​വ്യ​ത്യ​സ്ത ആ​ശ​യം സ്വീ​ക​രി​ച്ച​ത്.

ഒ​രു ഹോ​ട്ട​ലി​ൽ വെ​ച്ച് ഹ​ണ്ട​ർ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ‘AAC’ ടാ​ബ്ല​റ്റി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്ന​താ​ണ് ഈ ​ആ​ശ​യ​ത്തി​ന് വ​ഴി​വെ​ച്ച​ത്. അ​ന്ന് ഹ​ണ്ട​ർ ഒ​രു ടി​ഷ്യൂ പേ​പ്പ​റി​ൽ കീ​ബോ​ർ​ഡ് വ​ര​ച്ചാ​ണ് വി​ഭ​വം ഓ​ർ​ഡ​ർ ചെ​യ്ത​ത്.

സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നേ​ക്കു​മാ​യി വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ജെ​സ്സി​ക്ക, ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്വ​ന്തം കൈ​യ്യി​ൽ അ​ക്ഷ​ര​ങ്ങ​ളും വി​വി​ധ വി​കാ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന സിം​ബ​ലു​ക​ളും ചി​രി​ക്കു​ന്ന മു​ഖം, സ​ങ്ക​ട​മു​ള്ള മു​ഖം, ‘I Love You’ ബ​ട്ട​ൺ,
ഉ​ൾ​പ്പെ​ടു​ത്തി കീ​ബോ​ർ​ഡ് പ​തി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ​യു​ടെ കൈ​യി​ലെ പു​തി​യ കീ​ബോ​ർ​ഡ് ക​ണ്ട മാ​ത്ര​യി​ൽ ത​ന്നെ ഹ​ണ്ട​ർ അ​തി​ൽ തൊ​ട്ട് ആ​ദ്യ​മാ​യി ടൈ​പ്പ് ചെ​യ്ത വാ​ക്ക് ‘മ​മ്മ’ എ​ന്നാ​യി​രു​ന്നു. സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ശ​ബ്ദ​മു​ണ്ടാ​ക്കു​മ്പോ​ൾ, ഈ ​ടാ​റ്റൂ വ​ഴി മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​തെ കാ​ര്യ​ങ്ങ​ൾ സ്വ​കാ​ര്യ​മാ​യി പ​ങ്കു​വെ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന നേ​ട്ട​വു​മു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഇ​വ​രു​ടെ വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഹ​ണ്ട​റി​ന്‍റെ സ്കൂ​ളി​ലെ കൂ​ട്ടു​കാ​ർ​ക്കാ​യി വ​സ്ത്ര​ങ്ങ​ളി​ൽ കീ​ബോ​ർ​ഡ് ഡി​സൈ​ൻ ചെ​യ്യു​ന്ന പ​ദ്ധ​തി​ക്കും ജെ​സ്സി​ക്ക തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പി​ന്തു​ണ ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.

 
 

Related posts

Leave a Comment