സ​മോ​സ, ധോ​ക്ള, തെ​പ്ല, എ​ന്നി​ങ്ങ​നെ..​വി​മാ​ന​ത്തി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം വി​ള​മ്പി കു​ടും​ബം;അ​വ​സാ​നം ശൂ​ചീ​ക​ര​ണം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ രൂ​ക്ഷ​വി​മ​ർ​ശ​നം

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് ഡി​സ്പോ​സ​ബി​ൾ പ്ലേ​റ്റു​ക​ളി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം വി​ള​മ്പി ക​ഴി​ക്കു​ന്ന കു​ടും​ബ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​മാ​ന​ത്തി​ന​ക​ത്തെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വീ​ഡി​യോ​യ്‌​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, ഒ​രു സ്ത്രീ ​ഡി​സ്പോ​സ​ബി​ൾ പ്ലേ​റ്റു​ക​ൾ എ​ടു​ത്ത് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത് കാ​ണാം. സ​മോ​സ, ധോ​ക്ള, തെ​പ്ല, മ​റ്റ് പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വ​ർ യാ​ത്ര​യി​ലു​ട​നീ​ളം ക​ഴി​ച്ച​ത്. ഒ​രു കു​ടും​ബ​സം​ഗ​മ​ത്തി​ന് സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ൽ ദൃ​ശ്യ​മാ​യ​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് പു​റ​മെ, സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല പെ​ൺ​കു​ട്ടി​ക​ൾ വി​മാ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് നെ​യി​ൽ ആ​ർ​ട്ട് ചെ​യ്യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. പ്ലേ​റ്റു​ക​ളു​മാ​യി യാ​ത്ര​ക്കാ​ർ ക്യാ​ബി​നി​ലൂ​ടെ ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. എ​ന്നാ​ൽ, യാ​ത്ര​യു​ടെ അ​വ​സാ​ന​ത്തോ​ടെ ഭ​ക്ഷ​ണം വി​ള​മ്പി​യ സ്ത്രീ ​ത​നി​യെ ഒ​രു വ​ലി​യ ഗാ​ർ​ബേ​ജ് ബാ​ഗി​ൽ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം ശേ​ഖ​രി​ച്ച് വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. വി​മാ​ന​ത്തി​നു​ള്ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം വി​ല​ക്ക​ണ​മെ​ന്ന് ചി​ല​ർ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ, അ​ട​ച്ചി​ട്ട ക്യാ​ബി​നി​ൽ രൂ​ക്ഷ​മാ​യ മ​ണ​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ​ഹ​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നാ​ണ് മ​റ്റു​ള്ള​വ​രു​ടെ വി​മ​ർ​ശ​നം. സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഇ​ൻ​ഡി​ഗോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

 

 

 

Related posts

Leave a Comment