ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള വി​വേ​ച​നം തു​ട​രു​ന്നു: ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നു​മെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ദ​ളി​ത് ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​വേ​ച​നം ഇ​ന്നും തു​ട​രു​ന്നു​വെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ​ത്ത​രം വി​വേ​ച​ന​ങ്ങ​ൾ​ക്കും അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും ആ​ധാ​ര​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ത്തി​യ മൈ​താ​ന​വും രാ​ജ​സ്ഥാ​നി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ദ​ർ​ശ​നം ന​ട​ത്തു​ന്ന ക്ഷേ​ത്ര​വും ശു​ദ്ധി​ക​ല​ശം ന​ട​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ലും കു​ടി​വെ​ള്ള ല​ഭ്യ​ത​യി​ലു​മ​ട​ക്കം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ ജാ​തീ​യ​മാ​യ വേ​ർ​തി​രി​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ദ​ളി​ത് നേ​താ​ക്ക​ളെ ബി​ജെ​പി​യും ആ​ർ​എ​സ്എ​സും നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ളി​ത​ർ ക​ട​ന്നു​ചെ​ല്ലു​ന്ന ഇ​ട​ങ്ങ​ളി​ൽ മ​ന​പ്പൂ​ർ​വം ശു​ദ്ധീ​ക​ര​ണ​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന​വ​ർ അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ബ​ഹു​മാ​നം ല​ഭി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് എ​തി​രെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പി​ന്തു​ണ​ച്ചി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ രാ​ഹു​ൽ ത​ള്ളി​ക്ക​ള​ഞ്ഞു. ചി​ല വ്യ​ക്തി​ക​ൾ മാ​ത്ര​മാ​ണ് അ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​തെ​ന്നും താ​ൻ ഖാ​ർ​ഗെ​യ്ക്ക് പൂ​ർ​ണ്ണ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ത് ഒ​രു വ്യ​ക്തി​യു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വ​ലി​യൊ​രു സാ​മൂ​ഹി​ക അ​സ​മ​ത്വ​ത്തി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണി​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ മു​തി​ർ​ന്ന ഒ​രു നേ​താ​വി​ന് ഈ ​അ​വ​സ്ഥ​യാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ സ്ഥി​തി എ​ന്താ​കു​മെ​ന്ന് ചി​ന്തി​ക്ക​ണം. കു​റ്റ​വാ​ളി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഖാ​ർ​ഗെ​യ്ക്കേ​റ്റ അ​പ​മാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment