ഉ​ലു​വ ക​ഴി​ച്ചാ​ൽ പ്ര​മേ​ഹം കു​റ​യു​മോ?

എ​ല്ലാ വീ​ടു​ക​ളി​ലും അ​ടു​ക്ക​ള​യി​ലെ ഒ​രു അ​വി​ഭാ​ജ്യ പ​ദാ​ർ​ത്ഥ​മാ​ണ് ഉ​ലു​വ. ക​റി​ക​ളി​ൽ മ​ണ​വും രു​ചി​യും ല​ഭി​ക്കു​ന്ന​തി​ന് മാ​ത്ര​മാ​യാ​ണ് ഉ​ലു​വ ഇ​ങ്ങ​നെ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു​പാ​ടൊ​രു​പാ​ട് ഔ​ഷ​ധ​മൂ​ല്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് ഉ​ലു​വ എ​ന്ന സ​ത്യം ഇ​ത് പ​തി​വാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം പേ​ർ​ക്കും അ​റി​യി​ല്ല. ആ​യു​ർ​വേ​ദ​ത്തി​ലും ചൈ​ന​യി​ലെ പാ​ര​മ്പ​ര്യ ചി​കി​ത്സ​യി​ലും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഘ​ട​ക​മാ​ണ് ഉ​ലു​വ. ഹി​പ്പോ​ക്രാ​റ്റി​സും ഗ്രീ​സി​ലെ​യും റോ​മി​ലെ​യും ചി​കി​ത്സ​ക​രും ഉ​ലു​വ ഔ​ഷ​ധ​മാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എ​ന്ന് ച​രി​ത്ര രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു​ണ്ട്.

മു​ല​പ്പാ​ലി​ന്‍റെ പ​രി​ശു​ദ്ധി​ക്ക്

പു​രാ​ത​ന കാ​ല​ത്തെ ചി​കി​ത്സ​ക​ർ ഉ​ലു​വ വ്ര​ണ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ ഭാ​ഗ​ങ്ങ​ളി​ലും ലേ​പ​ന​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. പ​നി, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, ദ​ഹ​നേ​ന്ദ്രി​യ സം​വി​ധാ​ന​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ മ​രു​ന്നാ​യി ഉ​ലു​വ ഉ​പ​യോ​ഗി​ച്ച ു വ​ന്നി​രു​ന്നു. പ്ര​സ​വം എ​ളു​പ്പ​ത്തി​ൽ ന​ട​ക്കു​ന്ന​തി​ന് ഉ​ലു​വ​യ്ക്ക് ക​ഴി​വു​ള്ള​താ​യി ഒ​രു വി​ശ്വാ​സം നി​ല​നി​ന്നി​രു​ന്നു. മു​ല​പ്പാ​ലി​ന്‍റെ അ​ള​വും പ​രി​ശു​ദ്ധി​യും ന​ല്ല നി​ല​യി​ൽ ആ​കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ ത​ല​മു​റ​ക​ളാ​യി ഉ​ലു​വ ഉ​പ​യോ​ഗി​ച്ച് വ​രു​ന്നു​ണ്ട്. പു​രു​ഷ​ന്മാ​രി​ൽ കാ​ണു​ന്ന ക​ഷ​ണ്ടി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഉ​ലു​വ സ​ഹാ​യി​ക്കും എ​ന്ന ഒ​രു വി​ശ്വാ​സം കൂ​ടി ച​രി​ത്ര​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും.

പൊ​ണ്ണ​ത്ത​ടി കു​റ​യാ​ൻ

കു​റ​ച്ചു കൊ​ല്ല​ങ്ങ​ളാ​യി ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള പ​ഞ്ച​സാ​ര​യു​ടെ​യും കൊ​ള​സ്ട്രോ​ളി​ന്‍റെ​യും നി​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഉ​ലു​വ ക​ഴി​ക്കാ​ൻ ഒ​രു​പാ​ടു ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളോ​ടു പ​റ​യു​ന്നു​ണ്ട്. ശ​രീ​ര​ത്തി​ന് അ​മി​ത ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും ഉ​ള്ള​വ​രി​ൽ അ​വ കു​റ​യ്ക്കു​ന്ന​തി​നും ലൈം​ഗി​ക​ശേ​ഷി ന​ല്ല നി​ല​യി​ൽ ആ​കു​ന്ന​തി​നും കൂ​ടി ഉ​ലു​വ ഉ​പ​ക​രി​ക്കും. പ്ര​മേ​ഹം ഉ​ള്ള​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും ഉ​ലു​വ ക​ഴി​ച്ചാ​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ ഉ​യ​ർ​ന്ന നി​ല താ​ഴു​ന്ന​താ​ണ്.

പ്ര​മേ​ഹം ഇ​ല്ലാ​ത്ത​വ​ർ ക​ഴി​ച്ചാ​ലോ?

പ്ര​മേ​ഹം ഇ​ല്ലാ​ത്ത​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ല്ലാ​തെ തോ​ന്നി​യ പോ​ലെ ഉ​ലു​വ ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തു ചി​ല​പ്പോ​ൾ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല താ​ഴു​ന്ന​തി​നും അ​തോ​ട​നു​ബ​ന്ധി​ച്ച് കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​നും കാ​ര​ണ​മാ​കാ​വു​ന്ന​താ​ണ്. എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ ഉ​യ​ർ​ന്ന നി​ല​യി​ൽ കു​റ​വ് വ​രു​ന്ന​താ​യി മ​ന​സി​ലാ​ക്കാ​നാ​യി​ട്ടു​ണ്ട്.

വേ​ദ​ന​സം​ഹാ​രി
ഉ​ലു​വ​യി​ൽ ധാ​രാ​ളം നാ​രു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു​ണ്ട്. പി​ന്നെ കു​റേ രാ​സ​ഘ​ട​ക​ങ്ങ​ളും ഉ​ണ്ട്. പ​ല ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ളി​ലും പ​റ​യു​ന്ന​ത്, നീ​ർ​ക്കെ​ട്ട് കു​റ​യ്ക്കാ​ൻ ഉ​ള്ള ക​ഴി​വും ഉ​ലു​വ​യു​ടെ ഗു​ണ​ങ്ങ​ളി​ൽ കാ​ണു​ന്നു​ണ്ട് എ​ന്നാ​ണ്. അ​ങ്ങ​നെ വേ​ദ​നാ സം​ഹാ​രി​യാ​യും ഉ​ലു​വ ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. നാ​രു​ക​ൾ ധാ​രാ​ളം അ​ട​ങ്ങി​യി​രി​ക്കു​ന്ന​താ​ണ് ഈ ​ഗു​ണ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ചി​ല വി​ദ​ഗ്ധ​ർ അ​നു​മാ​നി​ക്കു​ന്ന​ത്. പ്ര​മേ​ഹ രോ​ഗി​ക​ൾ ഇ​രു​പ​ത്തി​യ​ഞ്ച് ഗ്രാം ​ഉ​ലു​വ വേ​വി​ച്ച് മൂ​ന്നു നേ​ര​മാ​യി ക​ഴി​ച്ചാ​ൽ ന​ല്ല ഫ​ലം കി​ട്ടു​മെ​ന്നാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​നും ഉ​ലു​വ​യെ ആ​ശ്ര​യി​ക്കാ​വു​ന്ന​താ​ണ്.
പ​ല പ​ഠ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​മേ​ഹം ബാ​ധി​ച്ച​വ​രി​ൽ ഉ​ലു​വ ക​ഴി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ ഉ​യ​ർ​ന്ന നി​ല താ​ഴു​ന്ന​താ​യി മ​ന​സി​ലാ​യി​ട്ടു​ണ്ട്. ഉ​ലു​വ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ൾ ഈ ​ഗു​ണം ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഈ ​മേ​ഖ​ല​യി​ൽ ഇ​നി​യും കു​റേ​യേ​റെ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ – 9846073393

Related posts

Leave a Comment