തി​രു​വ​ന​ന്ത​പു​രം- മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽമ​ല​യാ​ളി​ക​ളു​ടെ14 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു

മും​ബൈ: താ​നെ കി​സാ​ൻ ന​ഗ​ർ നി​വാ​സി​ക​ളാ​യ സ്മി​ത പ​ണി​ക്ക​ർ, മ​ക​ൾ ശ്രു​തി പ​ണി​ക്ക​ർ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം- മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ലെ സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​വ​ർ​ച്ച​യ്ക്കി​ര​യാ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കാ​യം​കു​ള​ത്തു​നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തി​ന് 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു. മൂ​ന്ന് സ്വ​ർ​ണ​വ​ള​ക​ളും മാ​ല​ക​ളും അ​ട​ങ്ങു​ന്ന ബാ​ഗാ​ണു മോ​ഷ്ടാ​വ് ത​ട്ടി​യെ​ടു​ത്ത​ത്.

ഗോ​വ​യ്ക്കും തി​വി​മി​നു​മി​ടെ​യു​ള്ള മ​ജോ​ർ​ഡ ജം​ക്‌​ഷ​നു സ​മീ​പ​ത്താ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. യാ​ത്ര​ക്കാ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ള്‍ വ​ച്ചു പൊ​ലി​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ബാ​ഗ് ക​വ​ർ​ന്ന, ലോ​ക്ക​ർ ക​വ​ർ​ച്ച​സം​ഘ​ത്തി​ൽ​പെ​ട്ട കെ.​എ​ൻ.​നി​ഖി​ൽ കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ‌ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ട്രെ​യി​ൻ വേ​ഗം കു​റ​ച്ച സ​മ​യ​ത്തു സ്മി​ത പ​ണി​ക്ക​രു​ടെ അ​ടു​ത്തെ​ത്തി​യ മോ​ഷ്ടാ​വ് അ​വ​രു​ടെ കൈ​യി​ൽ നി​ന്നു ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. സ്മി​ത ബാ​ഗ് തി​രി​ച്ചു​വ​ലി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ പി​ടി​വ​ലി​യാ​യി. വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണു സ്മി​ത ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ബാ​ഗ് പി​ടി​ച്ചെ​ടു​ത്ത മോ​ഷ്ടാ​വ് ട്രെ​യി​നി​ൽ നി​ന്നു പു​റ​ത്തേ​ക്കു ചാ​ടി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment