തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒരു പ്രവർത്തകൻ കൂടി അറസ്റ്റിൽ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനേഷിനെയാണ് പൊലീസ് പിടികൂടിയത്. കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മർദനമേറ്റിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ പൊലീസ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
