മാ​താ​വി​ന്‍റെ പു​ന​ർ​വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് ആലുവയിൽനിന്ന് നാ​ടു​വി​ട്ട പെ​ൺ​കു​ട്ടി​യെ ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി: അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം പോ​ക​ണ്ട: 16കാ​രി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത് ഗു​ജ​റാ​ത്ത് ശി​ശു​ക്ഷേ​മ സ​മി​തി

കൊ​ച്ചി: ആ​ലു​വ​യി​ല്‍ നി​ന്ന് പി​താ​വി​ന്‍റെ നാ​ടാ​യ പ​ഞ്ചാ​ബി​ലേ​ക്ക് പു​റ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ ഗു​ജ​റാ​ത്ത് ശി​ശു​ക്ഷേ​മ സ​മി​തി താ​ത്കാ​ലി​ക​മാ​യി ഏ​റ്റെ​ടു​ത്തു. ഇ​തോ​ടെ കു​ട്ടി​യെ അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ഗു​ജ​റാ​ത്തി​ല്‍ എ​ത്തി​യ പൊ​ലി​സ് അ​ന്വേ​ഷ​ണ സം​ഘം ആ​ലു​വ​യി​ലേ​ക്ക് മ​ട​ങ്ങി.​ക​ഴി​ഞ്ഞ 27നാ​ണ് ആ​ലു​വ​യി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ല്‍ മാ​താ​വി​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ 16കാ​രി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി പി​താ​വി​ന്‍റെ നാ​ടാ​യ പ​ഞ്ചാ​ബി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ എ​ത്തി​യ കു​ട്ടി​യെ ഗു​ജ​റാ​ത്ത് പൊ​ലി​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ ആ​ലു​വ​യി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി സൂ​റ​ത്ത് കോ​ട​തി​യെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലു​ള്ള മാ​താ​വി​ന്‍റെ​യും പ​ഞ്ചാ​ബി​ലു​ള്ള പി​താ​വി​ന്‍റെ​യും അ​ടു​ക്ക​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യു​ടെ താ​ത്പ​ര്യ പ്ര​കാ​രം സം​ര​ക്ഷ​ണം ഗു​ജ​റാ​ത്ത് ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്ത​ത്. നേ​ര​ത്തെ പി​താ​വി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള കു​ട്ടി പ​ഞ്ചാ​ബ് സി​ഡ​ബ്ല്യു​സി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലും ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

അ​മ്മ ആ​ല​പ്പു​ഴ​യി​ലെ മ​റ്റൊ​രു മ​ത​സ്ഥ​നെ ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച​താ​ണ് കു​ട്ടി​യെ നാ​ടു​വി​ടാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. മാ​താ​വി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള മ​ക​ളാ​ണ്. ഏ​റെ നാ​ള്‍ പെ​ണ്‍​കു​ട്ടി പി​താ​വി​നൊ​പ്പം പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ലാ​യി​രു​ന്നു. കാ​ണാ​താ​വു​ന്ന​തി​നും 17 ദി​വ​സം മു​മ്പാ​ണ് മാ​താ​വി​നൊ​പ്പം ആ​ലു​വ​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ താ​മ​സ​മാ​രം​ഭി​ച്ച​ത്.

ആ​ലു​വ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് അ​മ്മ​യു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ നി​ന്ന് വി​ളി​ച്ച ന​മ്പ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഗു​ജ​റാ​ത്തി​ലൂ​ടെ യാ​ത്ര​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

പ​ഞ്ചാ​ബി​ലെ ഭ​ജ​ന സം​ഘ​ട​ന​ക​ളു​മാ​യി പെ​ണ്‍​കു​ട്ടി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍​പ്പെ​ട്ട ഒ​രാ​ള്‍ ആ​ലു​വ​യി​ലെ​ത്തി കു​ട്ടി​യെ ബ​സ് മാ​ര്‍​ഗം ബം​ഗ​ളൂ​രു​വി​ലും അ​വി​ടെ നി​ന്നും ട്രെ​യി​നി​ല്‍ പ​ഞ്ചാ​ബി​ലേ​ക്കും കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​താ​വ് പ​ഞ്ചാ​ബി​ല്‍ മൊ​ഹാ​ലി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment